The Vampire stories 2 [Damon Salvatore]

Posted by

“എന്ത് ഡീൽ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് നീ എന്തിനാ എന്നെ കൊല്ലുന്നത്”

“വർഷം 1820 ഈ നഗരത്തിലെ സാൽവറ്റോർ ബിൽഡിംഗ്‌ കത്തി നശിച്ചത് അറിയാമോ ”

“യെസ് ഞാൻ കേട്ടിട്ടുണ്ട് 17 പേര് മരണപെട്ട തീ പിടുത്തം അല്ലെ. എന്തോ സമരത്തിന്റെ ഇടയിൽ നടന്ന പ്രക്ഷോബത്തിൽ കത്തുകയായിരുനില്ലേ? !

“ഹ ഹ പ്രക്ഷോബം. അത് ഇവിടെ ഉള്ളവരെ പറഞ്ഞു പറ്റിച്ച കഥ സത്യത്തിൽ അവിടെ മരിച്ചത് 17 vampires ആണ് കൊന്നത് മനുഷ്യരും ഈ നഗരത്തിൽ താമസിച്ചിരുന്ന vampires ഇനെ കണ്ടു പിടിച്ചു അവർ ചുട്ടു കൊല്ലുകയായിരുന്നു…”

എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത് ഞാൻ നൗഫലിനെ നോക്കി അവൻ ബാവ വ്യത്യാസങ്ങൾ ഒന്നും ഇല്ല..
“അതും ഞാനുമായി എന്താണ് ബന്ധം ”

“അവർ ആരും തന്നെ മരിച്ചിട്ടില്ലായിരുന്നു പകരം ആ ബിൽഡിംഗ്‌ ഇൻ അടിയിൽ ഉള്ള ഒരു ഗുഹക് ഉള്ളിൽ അടക്കപെടുകയാണ് ചെയ്തത് അത് ആർക്കും തന്നെ മനസ്സിലായതും ഇല്ല..
അത് ചെയ്തത് അതിൽ ഒരു vampire യുമായി പ്രണയത്തിലുള്ള ഒരു മന്ത്രവാദിനി ആയിരുന്നു
പക്ഷെ അവരെ ആ ഗുഹക് ഉള്ളിൽ നിന്നും പുറത്ത് കൊണ്ട് വരിക അത്ര എളുപ്പമല്ല
ആ ഗുഹക് ഉള്ളിൽ അവരെ ആകുവാൻ അവൾക് ഒരു പുരുഷന്റെ രക്തം ആവിശ്യമായിരുന്നു 200 വർഷത്തിൽ ഒരിക്കൽ മാത്രം ജനിക്കുന്ന പുരുഷന്റെ രക്തം അത് നിന്റെ പൂർവികനായിരുന്നു. ആ ഗുഹ അടക്കാൻ ഉപയോഗിച്ചത് പോലെ അത് തുറക്കണമെങ്കിലും അതെ പുരുഷന്റെ രക്തം വേണം വ്യക്തമായി പറഞ്ഞാൽ അയാൾ കുരുതികൊടുക്കണം. ആ ഒരാൾ നീയാണ്”

അതും പറഞ്ഞു അവൾ അവളുടെ ബാക്ക് പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് കാണിച്ചു അതൊരു പഴയ ഫോട്ടോ ആയിരുന്നു പക്ഷെ അതിൽ ഉള്ള ആൾ അത് ഞാൻ അല്ലെ അതെ ഞാൻ തന്നെ പക്ഷെ കുറച്ചു മുടി നീട്ടി വളർത്തിയിട്ട് ഉണ്ട് എന്ന് മാത്രം

“ഇസഹാഖ് മുഹമ്മദ്‌” അവൾ ഫോട്ടോ കാണിച്ച കൊണ്ട് പറഞ്ഞു
“അടുത്ത മാസം 12 തിയതി രാത്രി 12 മണിക്ക് നിന്നെ അവർ കുരുതി കൊടുക്കും അത് സംഭവിച്ചു കൂടാ അങ്ങനെ നടന്നാൽ ആ 17 പേർ പുറത്ത് വന്നാൽ അവർ ഈ നാട് നശിപ്പിക്കും എനിക്ക് പ്രിയപ്പെട്ടവർ അപകടത്തിൽ ആകും.ഈ ലോകം തന്നെ അവർ കീഴടക്കും . അവരെ ഒക്കെ രക്ഷിക്കാൻ അവർക് നിന്നെ ലഭിക്കുനതിൻ മുൻപേ നിന്നെ കൊന്നുകളയാൻ ആണ് ഞാൻ വന്നത്. നിന്നെ ജീവനോടെ കിട്ടിയാൽ മാത്രമേ അവര്ക് ആ ഗുഹ തുറക്കാൻ പറ്റു.”

Leave a Reply

Your email address will not be published. Required fields are marked *