The Vampire stories 2 [Damon Salvatore]

Posted by

കേട്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ധൈര്യം സംഭരിച്ച ഞാൻ അവളുടെ മുഖത്തേക്ക് കൈ ഓങ്ങി നായിന്റ മോളെ
അത് മാത്രമേ എനിക്ക് ഓർമ ഉള്ളു ഇപ്പൊ ഞാൻ കിടക്കയിൽ ആണ് അവൾ ഡോറിന് അടുത്തും..
അവളുടെ ഒരൊറ്റ തള്ളിനു ഞാൻ കിടക്കയിൽ വന്നു വീണു ഒരു സാദാരണ മനുഷ്യൻ തള്ളിയാൽ ഒരിക്കലും ഞാൻ ഇങ്ങനെ വീഴില്ല..

“നിന്നെ വെറുതെ വിട്ട ഡിസിഷൻ എന്നെ കൊണ്ട് തെറ്റായിപോയി എന്ന് തോന്നിപ്പിക്കരുത് എനിക്ക് നിന്നെ കൊല്ലാൻ ഇപ്പോഴും കഴിയും നീ കണ്ണ് അടച്ചു തുറക്കുന്ന സമയം മതി എനിക്ക് അതിന് ”

“എന്നാ കൊല്ലഡി എന്തിനാ എന്നെ മാത്രം അനാഥനാക്കി ഈ ഭൂമിയിൽ ബാക്കി വെച്ചത് ”

“OH SHIT! എടാ പുല്ലേ നിന്നെ കൊല്ലാൻ വേണ്ടി തന്നെയാണ് ഞാൻ വർഷങ്ങൾക്കുശേഷം ഈ നാട്ടിൽ തിരിച്ചു വന്നത് അതിനു വേണ്ടി തന്നെയാണ് നിന്റെ വണ്ടിയുടെ മുന്നിൽ കയറി നിന്നത് പക്ഷേ ആ ആക്സിഡന്റ് ഇടയിൽ എനിക്ക് നേരെ മറ്റൊരു ആക്രമണം ഉണ്ടായി അങ്ങനെ നീ അവിടെ നിന്നും രക്ഷപ്പെട്ടു..
നിന്നെ കൊല്ലാൻ ഞാൻ ഹോസ്പിറ്റലിൽ വന്നിരുന്നു പക്ഷേ എനിക്ക് അതിന് സാധിച്ചില്ല”

“Why couldnt you”

“Because i caught her and i made a deal with her ” റൂമിന്റെ ഡോർ തുറന്നു വന്നു നൗഫൽ ആയിരുന്നു അത് പറഞ്ഞത്

“നൗഫൽ നീ ആയിരുന്നോ ഇതിന് പിന്നിൽ എന്തിനാടാ എനോട് ഈ ചതി ”

“What the hell do you think? ഞാൻ നിന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തു എന്നോ നോ മാന് ഞാൻ ഇവളുമായി ഉണ്ടാക്കിയ ഡീൽ അത് കൊല്ലാൻ അല്ല പകരം ജീവിക്കാൻ ആണ് എനിക്കും നിനക്കും ഇവൾക്കും നമ്മൾ സ്നേഹിക്കുന്ന എല്ലാവർക്കും മനഃസമാദനമായി ജീവിക്കാൻ ”

“നീ എന്തൊക്കെയാണ് ഈ പറയുന്നത് ഇവൾ ഇവളാരാ… WHAT THE HELL ARE YOU? ” ഞാൻ ഒച്ചയുയർച്ചി അവളോട് ചോദിച്ചു

“I AM A VAMPIRE” അവൾ ചുമലനകി വളരെ ലാകവത്തോടു കൂടി എന്നോട് പറഞ്ഞു
ഞാൻ ഭയൻ കൊണ്ട് നൗഫലിനെ നോകി
അവൻ ഭാവ വ്യത്യാസ ഒന്നുമില്ലാതെ എന്നോട് തലയാട്ടി സമ്മതിച്ചു

അവൾ തുടർന്നു “പേടിക്കേണ്ട ഞാൻ മനുഷ്യ രക്തം കുടിക്കില്ല വര്ഷങ്ങളായി ഞാൻ മൃഗങ്ങളെ വേട്ടയാടി ആണ് ഭക്ഷിക്കുന്നത്..
നിന്നെ കൊല്ലുക എന്നുള്ളത് എനിക്കും വിഷമമുള്ള കാര്യമാണ് കാരണം നിന്റെ മുഖം അത് ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ചവന്റെ മുഖമാണ് അതുകൊണ്ടാണ് നൗഫൽ പറഞ്ഞ ഡീൽ ഞാൻ സ്വീകരിച്ചത്”

Leave a Reply

Your email address will not be published. Required fields are marked *