അതുപോലെ ഒരു ആക്സിഡന്റ് നിന്നും രക്ഷപ്പെട്ടെങ്കിലും മിനിമം ഒരു രണ്ടോ മൂന്നോ മാസമെങ്കിലും ഹോസ്പിറ്റൽ കിടക്കണം പക്ഷേ അതിന്റെ അടുത്ത ആഴ്ച തന്നെ അവർ കോളേജിൽ വന്നിരിക്കുന്നു എന്നാൽ കോളേജിൽ വരുമ്പോൾ അവരുടെ ശരീരത്തിൽ ഒരുപാടോ ബാൻഡേജോ പോലുമില്ല ഫുൾ കൺഫ്യൂഷൻ അല്ലോ പടച്ചോനെ ഞാൻ മനസ്സിൽ കരുതി..
” നായിന്റെ മക്കളെ ഒറ്റ ഒരുത്തനും വീട്ടിൽ പോകില്ല” പുറത്തു നിന്നായിരുന്നു അത്
“ടാ എന്താ പുറത്തു നിന്ന് ഒരു ശബ്ദം കേൾക്കുന്നത്”
“മയിര് ഇതാ പാർട്ടി പിള്ളേരാ ഇവന്മാർക്ക് വേറെ പണിയില്ലേ വാ നോക്കാം”
അതും പറഞ്ഞ് നൗഫലും ഞാനും വേഗം ഓഫീസ് റൂമിൽ നിന്നും പുറത്തേക്കോടി പുറത്ത് കുറേ കുട്ടികൾ കൂട്ടം കൂടി തമ്മിൽ തല്ലുകയാണ് ഞാൻ ഓടി ചെന്ന് നിന്നത് സുധ ടീച്ചറുടെ പിന്നിലായിരുന്നു നൗഫൽ ഞങ്ങളെയും മറികടന്ന് കുട്ടികളുടെ ഇടയിലേക്ക് പോയി
” നിന്നെയൊക്കെ വീട്ടിൽ നിന്നും പൈസയും തന് പറഞ്ഞുവിടുന്നത് ഇവിടെ വന്ന് തല്ലു കൂടാൻ ആണോടാ ഒരൊറ്റ ഒരുത്തനെ ഇവിടെ കണ്ടു പോകരുത് എല്ലാം ക്ലാസിൽ കയറി കൊള്ളണം അല്ലെങ്കിൽ ഞാനിപ്പോൾ പോലീസിനെ വിളിക്കും” നൗഫലിന്റെ ശബ്ദം ഉയർന്നതും കുട്ടികൾ ചിതറി മാറി പക്ഷേ അതിൽ ഒരു കുട്ടിക്ക് കാര്യമായി പരിക്ക് പറ്റിയിരുന്നു അവന്റെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു നൗഫൽ അവനെയും കൂട്ടി എന്റെയും സുധ ടീച്ചറുടെയും അടുക്കലേക്ക് നടന്നുവന്നു നൗഫൽ അടുക്കുന്തോറും സുധ ടീച്ചർ പിന്നിലേക്ക് പോകുന്നത് ഞാൻ ശ്രദ്ധിച്ചു പെട്ടെന്ന് ആ കുട്ടി തലകറങ്ങി വീഴാൻ പോയി ഞാൻ അപ്പോൾ തന്നെ ആ കുട്ടിയെ കയറി പിടിച്ചു എന്നിട്ട് ഞാൻ തിരിഞ്ഞു സുധ ടീച്ചറെ നോക്കി പക്ഷേ സുധ ടീച്ചറെ അവിടെയെങ്ങും കാണാനില്ലായിരുന്നു ആ ഒരൊറ്റ സെക്കൻഡ് കൊണ്ട് ഇവൾ ഇതെവിടെ പോയി
“ഡാ നീ ഇതെന്തു നോക്കി നിൽക്കുകയാ ഇവനെ പിടിച്ച് വണ്ടിയിൽ ഇട് ഞാൻ ഇവനെ ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ട് വരാം അതുവരെ നീ ഇവിടെ നിൽക്” ഞങ്ങൾ ആ കുട്ടിയെ വണ്ടിയിൽ കയറ്റി നൗഫൽ വേഗം വണ്ടി ഓടിച്ചു ഹോസ്പിറ്റലിൽ ലക്ഷ്യമാക്കി പോയി
എന്നാലും ടീച്ചർ ഇതെവിടെ പോയി. ഞാൻ ടീച്ചറെയും അന്വേഷിച്ചു കോളേജിന്റെ നാല് നിലയും അരിച്ചുപെറുക്കി ഇവിടെങ്ങും ടീച്ചർ ഇല്ല ഇനി നോക്കാൻ ആകെ ബാക്കി മുകളിലത്തെ പണി നടക്കുന്ന 5 ആം നിലയാണ് കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ അവിടെ നോക്കിക്കളയാം എന്ന് കരുതി ഞാൻ മുകളിലേക്ക് നടന്നു ഞാൻ മുകളിൽ കയറിയതും പെട്ടെന്ന് ഒരു രൂപം അവിടെയുള്ള ഒരു മുറിയിൽ നിന്നും ഒഴിഞ്ഞു മാറുന്നത് ഞാൻ കണ്ടു ഞാൻ ഓടി ആ മുറിയിൽ എത്തിയെങ്കിലും അവിടെ ആരും ഇല്ലായിരുന്നു പകരം ആ മുറിയുടെ മൂലയ്ക്ക് ഒരു നായ ചത്തു കിടന്നിരുന്നു ഞാൻ നായയുടെ അടുത്ത് ചെന്നു അധികം മുറിവുകൾ ഒന്നും അതിന്റെ ശരീരത്തിൽ ഇല്ല കഴുത്തിന് അടുത്തായി രണ്ട് മുറിവുകൾ കാണാം അല്ല അത് മുറിവുകൾ എല്ലാ പല്ലിന്റെ അടയാളമാണ് അതെ ആരോ നായയുടെ കഴുത്തിന് കടിച്ചിരിക്കുന്നു..
എന്റെ പിന്നിൽ ആരോ ഉണ്ട് ഞാൻ പെട്ടെന്ന് തല തിരിച്ചു നോക്കി ഒരു രൂപം വാതിലിനടുത്ത് നിന്നും ഒരു മിന്നായം പോലെ പോയി അതൊരു സ്ത്രീരൂപം ആയിരുനോ അത് അത് സുധ ടീച്ചർ ആയിരുന്നോ.. പെട്ടെന്ന് എന്റെ ഫോൺ ശബ്ദിച്ചു സാനിയ ആയിരുന്നു അത്..