സ്വാതി ഞെട്ടി…. അച്ചുവിനെ നോക്കി…
അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.
അപ്പു : ഞങ്ങള്‍ക്ക്…. ഞങ്ങള്‍ക്ക്… അതിന് വളര്‍ച്ച ഇല്ലമ്മേ….
സ്വാതി : മക്കളേ…
അപ്പുവും അച്ചുവും സ്വാതിയെ കെട്ടിപിടിച്ച് കരഞ്ഞു…
അപ്പു : അമ്മെ ഞങ്ങള്‍ക്ക് ഏട്ടനെ മറക്കാന്‍ പറ്റില്ല അമ്മേ…. ഞങ്ങള്‍ക്ക് തന്നൂടെ… പോന്നു പോലെ നോക്കിക്കോളാം… അതോ ഇന്ന് കണ്ട പെണ്ണിനെ മതിയോ അമ്മെ… ഞങ്ങള്‍ അവളെക്കാള്‍ സുന്തരികളല്ലേ അമ്മേ… ഞങ്ങള്‍ ഞങ്ങള്‍ രണ്ട് പേരില്ലേ…. അമ്മേ….
സ്വാതി : ഞാന്‍ എന്താ നിങ്ങളോട് പറയാ… ഞാന്‍…
അച്ചു : അമ്മ ഞങ്ങളെ അമ്മയുടെ പെണ്‍മക്കളായി കാണമ്മേ… പ്ലീസ്….
സ്വാതി : മക്കളെ നിങ്ങള്‍ അവന്‍റെ ഭാഗത്ത് നിന്ന് നോക്ക് മോളെ… പിന്നെ അവന്‍ ഒരാണല്ലേ മക്കളെ… നിങ്ങള്‍ കല്യാണം കഴിച്ചാല്‍… എന്താ പറയാ… കുടുംബം… ജീവിതം അവനും സ്വപ്നങ്ങള്‍ ഇല്ലേ…
അപ്പു : അമ്മ എന്താ ഉദേശിച്ചേ…..
സ്വാതി : അത്… കുടുംബം… അത്… ജീവിതം കുട്ടികള്‍.
അത് കേട്ടപ്പോള്‍ അച്ചുവിന്‍റയും അപ്പുവിന്‍റയും മുഖം ചുവന്ന് തുടുത്തു… സ്വാതി അത്ര സങ്കടത്തിലും കൌതുകതോടെയാണ് ഇതെല്ലം കണ്ടത്.
സ്വാതി : തക്കാളി പോലെ ആയല്ലോ രണ്ടും….
അച്ചു : പോ…അമ്മേ…
അപ്പു : അമ്മേ കിച്ചേട്ടനോട് ഒരിക്കലും ഇത് പറയാന്‍ ഞങ്ങള്‍ വിചാരിച്ചതല്ലമ്മേ… പക്ഷെ ഏട്ടന്‍ മറ്റൊരാള്‍ക്ക് സ്വന്തമാകുന്നത് കണ്ട് നില്‍ക്കാന്‍ വയ്യ…. എട്ടന് ഞങ്ങള്‍ വേണ്ട എന്നാണെങ്കില്‍ ഞങ്ങള്‍ ഏട്ടനെ നിര്‍ബന്തിക്കില്ല… പക്ഷെ ഏട്ടന്‍ മറ്റൊരാളുടെ സ്വന്തമാകുന്നത് കാണാന്‍ ഞങ്ങള്‍ ഉണ്ടാവില്ല…
സ്വാതി : മക്കളെ…
സ്വാതി ഒരു ഞെട്ടലോടെ അവരെ… നോക്കി…
അച്ചു : ഞങ്ങള്‍ പിന്നെ ഇവിടെ നിക്കില്ല എന്ന പറഞ്ഞത്….
സ്വാതി : ഞാന്‍ എന്ത് ചെയ്യും… അല്ല നിങ്ങള്‍ രണ്ട് പേരും അവനെ തന്നെ ഇഷ്ടപെട്ടാല്‍ ഭാവിയില്‍ അത് നിങ്ങളില്‍ പ്രശ്നമുണ്ടാവില്ലേ…
അപ്പു : അമ്മേ…. ജീവിതത്തില്‍ ഞങ്ങള്‍ എന്തെങ്കിലും കാര്യത്തിന് തല്ല് കൂടിയിട്ടുണ്ടോ…
സ്വാതി : അതില്ല…
അച്ചു : ഞങ്ങള്‍ എല്ലാം ഷെയര്‍ ചെയ്ത ഉപയോഗിക്കുന്നത്… ഞങ്ങള്‍ക്കായി സീക്രട്ട്സ് ഒന്നും ഇല്ല…. ആദ്യം അപ്പുവേട്ടന്‍ അല്ല…. ചേച്ചി….
സ്വാതി : ചേച്ചിയോ…
അച്ചുവും അപ്പുവും വീണ്ടും നാണം കൊണ്ട് ചുവന്നു….
അച്ചു : അത് ഞങ്ങളിലെ പെണ്ണിനെ തിരിച്ചറിഞ്ഞതിന് ശേഷം ഞങ്ങള്‍ പെണ്ണായി തന്ന ജീവിക്കുന്നത്…., അപ്പുവേച്ചി എന്നോട് വന്ന് പറഞ്ഞു…. ചേച്ചിക്ക് ചേച്ചി ഒരു ആണായി തോന്നുന്നില്ല ശരീരം കൊണ്ടും മനസ് കൊണ്ടും… ചേച്ചി പറയുന്നത് കേട്ട് ഞാന്‍ ഞെട്ടി… ചേച്ചിയോട് ഞാന്‍ പറയാന്‍ ഇരുന്ന കാര്യമായിരുന്നു അത്… പക്ഷെ അതിന് ശേഷം ചേച്ചി പറഞ്ഞ കാര്യം എന്നെ ശെരിക്കും പിടിച്ച് കുലുക്കി…
അപ്പു : ഇനി ഞാന്‍ പറയാം… ഞാന്‍ പറഞ്ഞത് എനിക്ക് കിച്ചുവേട്ടനെ ഇഷ്ടമാണ് ഏട്ടന്‍റെ പെണ്ണായി ജീവിക്കാനാണ് ഇഷ്ടം എന്ന്… പക്ഷെ പിന്നത്തെ മൂന്നാല്