ആരവിന് ആഹാരം വിളമ്പാന്‍ തുടങ്ങിയ അപ്പുവിനെയും അച്ചുവിനെയും തടഞ്ഞ്, സ്വാതി അവരെ ആരവിന്‍റെ അടുത്ത് തന്നെ ഇരുത്തി….
സ്വാതി അവരെ ആരവിന്‍റെ ഇടവും വലവുമായിട്ടാണ് ഇരുത്തിയത്…. എന്നാല്‍ പെട്ടന്ന് തന്നെ അച്ചു വെപ്രാളത്തോടെ എഴുന്നേറ്റ്… അപ്പുവിന്‍റെ അടുത്ത് പോയി… ഇരുന്നു….
അത് കണ്ട് എല്ലാവരും ചിരിച്ചു…. ആരവിന്‍റെ മുഖത്തും ചെറു പുഞ്ചിരി വിരിഞ്ഞു…..
മൂന്ന് പേര്‍ക്കും വിളമ്പിയതിന് ശേഷം സ്വതിയും അവരുടെ കൂടെ ഇരുന്നു….
ആരവ് ഉള്ളത് കൊണ്ട് തന്നെ അപ്പുവും അച്ചുവും മിണ്ടാതെ തല പോലും ഉയര്‍ത്താതെ കഴിക്കുന്നു…. എന്നാല്‍ ആരവ് അപ്പുവിനെയും അച്ചുവിനെയും ഇടങ്കണ്ണിട്ട് നോക്കുകയായിരുന്നു….. അപ്പുവോ അച്ചുവോ ഇതൊന്നും അറിഞ്ഞില്ല.
പക്ഷെ സ്വാതി എല്ലാം കാണുന്നുണ്ടായിരുന്നു…. അപ്പുവിന്‍റെയും അച്ചുവിന്‍റയും പുതിയ വേഷം ആരവിനെ അത്ഭുതപ്പെടുത്തി എന്ന് സ്വതിക് തോന്നി….
പണ്ടത്തെ ആരവില്‍ നിന്നും ഈ ഒരു മാസം കൊണ്ട് അവന്‍ വല്ലാതെ മാറിയിരിക്കുന്നു…. കൂടാതെ ഇന്ന് താലി കെട്ടിന്‍റെ സമയം അപ്പുവിനെയും അച്ചുവിനെയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും അവരുടെ നെറ്റിയില്‍ ചുണ്ട് ചെര്‍ക്കുമ്പോഴും അവന്‍റെ മുഖഭാവം…. അത് താന്‍ എന്നും ആരവില്‍ കാണാറുള്ള വാത്സല്യം മാത്രമായിര്‍ന്നില്ല…..
അതില്‍ സ്നേഹമുണ്ടായിരുന്നു…..
വാത്സല്യമുണ്ടായിരുന്നു…
ഒരു ഭര്‍ത്താവിന്‍റെ ഭാവമുണ്ടായിരുന്നു……
എന്തായാലും ഒന്നറിയാം…. ആരവ് സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു…..
❤ ❤ ❤ ❤ ❤
ആഹാരത്തിന് ശേഷം ആരവ് അവന്‍റെ മുറിയിലേക്ക് പോയി….
അവധി ദിവസങ്ങളില്‍ ഒരു ഉച്ച മയക്കം അവന് പതിവുള്ളതാണ്…..
അപ്പുവും അച്ചുവുവം സ്വാതിയുടെ കൂടെ പാത്രങ്ങള്‍ കഴുകി വെക്കാന്‍ കൂടി……
പണിയെല്ലാം ഏകദേശം കഴിഞ്ഞു….
അച്ചു : അമ്മേ…. ഞങ്ങള്‍ എന്നാല്‍ ഒന്ന് പോയി…. കിടക്കട്ടെ….
സ്വാതി : ങേ…. എന്ത് പറ്റി ഉച്ച ഉറക്കം നിങ്ങള്‍ക്ക് പതിവില്ലാത്തതാണല്ലോ…..
അച്ചുവിന്‍റെ മുഖത്തെ കള്ള ലക്ഷണം കണ്ട് എന്തോ ഉടായിപ്പാണ്…. എന്ന് മനസ്സിലായ സ്വാതി അപ്പുവിനെ നോക്കി….
അപ്പുവാണെങ്കില്‍ നിന്ന് പരുങ്ങുന്നുണ്ട്…..
അച്ചു : ഉറക്കം വന്നിട്ടോന്നുമല്ല…. പക്ഷെ കുറച്ച് നേരം ഒന്ന് മയങ്ങിയാല്‍ രാത്രിയില്‍ ഉറക്കം വരില്ല…. ഇന്നാണെങ്കില്‍ രാത്രിയില്‍ അല്‍പ്പം ഉറക്കം അളച്ചുള്ള കലാപരുപാടികള്‍ ഉണ്ട്…. അത്കൊണ്ട് ഇപ്പൊ ഒന്ന് മയങ്ങിയാല്‍ രാത്രിയിലെ കലാപരുപാടികള്‍ക്ക് ഭംഗം വരാതെ രസകരമായി നടത്താം… അപ്പൊ ഓക്കേ ബൈ…..