“ ഒരുപാട്….. ”, അപ്പുവും അച്ചുവും ഒരു പോലെ പറഞ്ഞ് സ്വാതിയെ ചുറ്റിപ്പിടിച്ചു….
ഇങ്ങനെ ഒരു അമ്മയെ നല്‍കിയതിന് അവര്‍ ദൈവത്തോട് നന്ദി പറഞ്ഞു……
അച്ചു : അല്ല…. ചെറിയൊരു സംശയം……
സ്വാതി : എന്ത്….
അച്ചു എന്തെങ്കിലും ഉടായിപ്പയിട്ടെ വരൂ…. എന്നറിയാവുന്ന സ്വാതി സംശയത്തോടെ ചോദിച്ചു….
അച്ചു : ഞങ്ങള്‍ ഇപ്പോള്‍ അമ്മയുടെ മക്കളാണോ…. അതോ… മരുമക്കളാണോ….
സ്വാതി : അപ്പു എന്‍റെ മകള്‍ തന്നെയാണ് നീ എനിക്ക് മരുമകളും….
അച്ചു : അമ്മേ……..
അച്ചു ദയനീയത മുഖത്ത് വരുത്തി വിളിച്ചു……
സ്വാതി : അതേടി എന്നിട്ട് വേണം എനിക്ക് അമ്മായിയമ്മ പോരെടുക്കാന്‍….
അതും പറഞ്ഞ് സ്വാതി ചിരിച്ചു…. അപ്പുവും അച്ചുവും ആ ചിരിയില്‍ പങ്ക് ചേര്‍ന്നു…..
❤ ❤ ❤ ❤ ❤
അപ്പുവും അച്ചുവും ഉച്ച ഊണിന് സ്വാതിയെ സഹായിക്കാന്‍ തുടങ്ങി…..
ചെറുപ്പം മുതലേ സ്വാതിയുടെ കൂടെ അടുക്കളയില്‍ സഹായിക്കാന്‍ അപ്പുവും അച്ചുവും കൂടുമായിരുന്നു…. പറമ്പിലൊന്നും പണി എടുക്കാന്‍ ഏട്ടന്‍ സമ്മദിച്ചിരുന്നില്ല, അത് കൊണ്ടാണ് അമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ കൂടിയത്… അത് തന്നെ സ്വാതിയെ കൊണ്ട് പറയിച്ചിട്ടാണ്, പാചകം അവര്‍ക്ക് ഭയങ്കര ഇഷ്ടമാണ്…. എല്ലാ തരം ഫുഡ് ഐറ്റമ്സും… ഉണ്ടാക്കാന്‍ അവര്‍ക്ക് അറിയാം…. സ്വതിക്ക് വയ്യായ്ക വന്നാല്‍ അന്നത്തെ ദിവസത്തെ ഗ്രഹഭരണം അപ്പുവും അച്ചുവും ഏറ്റെടുക്കും…..
❤ ❤ ❤ ❤ ❤
ഏകദേശം പന്ത്രണ്ടര ആയപ്പോഴാണ് ആരവ് വന്നത്…..
അവന്‍ റൂമില്‍ പൊയി… ഫ്രെഷായി…. വന്നപ്പോള്‍…. ഡൈനിങ്ങ് ടേബിളില്‍ ആഹാര സാദനങ്ങള്‍ നിരത്തി വെക്കുന്ന പെണ്‍കുട്ടികള്‍ ആരാണെന്ന് മനസ്സിലായില്ല…..
കറുപ്പും, നീലയും നിറമുള്ള ചുരിതാര്‍ ഇട്ട് പുറം തിരിഞ്ഞ് നില്‍ക്കുന്നവര്‍ അവന്‍റെ ഭാര്യമാരാണ് എന്ന കാര്യം അവന്‍ അറിഞ്ഞില്ല….
അവന്‍ നേരെ ഡൈനിങ്ങ് ടേബിളിനരികിലേക്ക് നടന്നു…..
ആരവ് കഴിക്കാന്‍ വന്നു എന്ന് മനസ്സിലാക്കിയ അപ്പുവും അച്ചുവും ഒരു സൈഡിലേക്ക് മാറി…. നിന്നു….
അപ്പോഴാണ് ആരവ് അവരുടെ മുഖം കാണുന്നത്….
ഇത്രയം നേരം തന്‍റെ മുന്നില്‍ നിന്ന പെണ്‍കുട്ടികള്‍ അപ്പുവു അച്ചുവും ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍റെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു…
ആരവ് ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്നു….