വീണ്ടും ചിരി തുടങ്ങി
സ്വാതി : നന്ദി വേണം മക്കളെ… നന്ദി…
അച്ചു : എന്തിന്….
സ്വാതി : നിന്‍റെയൊക്കെ ഈ തൊലി വെളുപ്പ്, ഈ കറുകറുത്ത മുടി… പിന്നെ ബോഡി ഷേയ്പ്പ് ഇതെല്ലം നിന്‍റെയൊന്നും മിടുക്ക് കൊണ്ട് കിട്ടിയതല്ല…. എല്ലാം ഈ നോം…എന്‍റെ, എന്‍റെ സൌന്തര്യം നിനക്കൊക്കെ പകര്‍ന്ന് കിട്ടിയത് കൊണ്ടാണ്, അപ്പൊ അതിന്‍റെ നന്ദി വേണം മക്കളെ നന്ദി…
സ്വാതി അവസാന വാചകത്തില്‍ അല്‍പ്പം സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞു….
അച്ചു : ഇതൊക്കെ കുറച്ച് ഓവറല്ലേ സ്വാതി പെണ്ണെ…
സ്വാതി : നീയൊക്കെ ഇതും പറയും ഇതിനപ്പുറവും പറയും… ഹാ…. എന്‍റെ വിധി…
സ്വാതി മുകളിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു…
അച്ചു : എന്‍റെ പോന്നു തള്ളെ ഇങ്ങനെ സെന്‍റി അടിക്കാതെ….
അതും പറഞ്ഞ് അച്ചു സ്വാതിയെ ചുറ്റിപ്പിടിച്ച് കവിളില്‍ ചുമ്പിച്ചു…
സ്വാതി : അയ്യേ…..
മൂവരും ഒരു പോലെ ചിരിച്ചു….
സ്വാതി അപ്പുവിന്‍റെ കയ്യില്‍ നെയില്‍ പോളീഷിട്ടതിന് ശേഷം അവളോട് ഒരുങ്ങാന്‍ പറഞ്ഞിട്ട്… അച്ചുവിന്‍റെ കയ്യിലും കാലിലും നെയില്‍ പോളീഷിടാന്‍ തുടങ്ങി….
അപ്പു കല്യാണ സാരിയും അടിവസ്ത്രങ്ങളും എടുത്ത്… അടുത്ത റൂമിലേക്ക് നടന്നു….
❤ ❤ ❤ ❤ ❤
അച്ചുവിന്‍റെ കയ്യിലും കാലിലും നെയില്‍ പോളീഷിട്ടതിന് ശേഷം അവളോട് ഒരുങ്ങാന്‍ പറഞ്ഞ് സ്വാതി താഴേക്ക് പോയി….
അച്ചു ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും അപ്പു ആ റൂമിലേക്ക് കയറി വന്നു….
അവരുടെ കണ്ണുകള്‍ വിടര്‍ന്നു.
നേരത്തെ സാരി ഉടുത്തിട്ടുണ്ടെങ്കിലും ഇന്ന് ഈ കല്യാണ സാരിയില്‍ അവര്‍ രണ്ട് പേരും വളരെ സുന്തരികള്‍ ആയിരുന്നു… കൂടെ ഓരോ കയ്യിലും ഈരണ്ട് വളകളും, കാലില്‍ ചെറിയ പാദസരവും… അത്യാവശ്യം മേക്കപ്പും ചെയ്ത്… കൂടെ നേരത്തെ വാങ്ങിയ…. വെപ്പ് മുടിയും തലയില്‍ ഫിക്സ് ചയ്തു.
അവര്‍ റൂമിലെ കണ്ണാടിക് മുന്നില്‍ വന്ന് നിന്നു, ഇപ്പോള്‍ കണ്ടാല്‍ അപ്പു ഏത അച്ചു ഏതാ എന്ന് തിരിച്ചറിയാന്‍ കഴിയില്ല…