The Shadows 9 [വിനു വിനീഷ്]

Posted by

വലതുകൈയ്യിൽ കത്തിയെരിയുന്ന സിഗരറ്റ് അയാൾ ചുണ്ടോട് ചേർത്ത് ആഞ്ഞുവലിച്ചു. ശേഷം പുക വളരെ ശക്തമായി പുറത്തേക്ക് തള്ളി.

“ഹഹഹ, താൻ ടെൻഷനടിക്കേണ്ടടോ. ഇവിടെയും വന്നിരുന്നു. നാളെ ഉദയസൂര്യനെ കാണാൻ ആ ചള്ള് ചെക്കൻ ഉണ്ടാവില്ല. ലൂക്കയാണ് പറയുന്നത്.”
മറുവശത്ത് നിന്നും ലൂക്കയുടെ മറുപടികേട്ട ഡോക്ടർ കത്തിയെരിഞ്ഞ സിഗരറ്റിന്റെ കുറ്റി ബാൽക്കണിയിൽ വച്ച ആഷ്‌ട്രേയിലേക്ക് തിരുകിവച്ചു.

“അവന്റെയൊരു അന്വേഷണം.. തുഫ്..”
ഡോക്ടർ അകത്തേക്ക് കയറി.

×××××××××××××××

“സർ, കീയുടെ കാര്യത്തിൽ ഒരു തീരുമാനമായി. “

കാറിലിരുന്ന് രഞ്ജൻ ശ്രീജിത്തിന്റെ കോൾ എടുത്തതും മറുവശത്തുനിന്ന് അയാൾ പറഞ്ഞു.

“എന്താ ശ്രീ..?”

“നീനയുടെ റൂം ഞങ്ങൾ പരിശോധന നടത്തി. അവളുടെ തലയിണയുടെ ഉള്ളിൽനിന്നും ഒരു ബോക്സ് കിട്ടിയിട്ടുണ്ട്.
സർ, നമുക്കുകിട്ടിയ കീ അതിന്റെയാണ്.”

ഇടത്തെഭാഗത്തേക്ക് ഇൻഡിക്കേറ്റർ ഇട്ട് രഞ്ജൻ തന്റെ കാർ റോഡിൽനിന്നുമിറക്കി അടുത്തുകണ്ട അരയാലിന്റെ ചുവട്ടിലേക്ക് ഒതുക്കിനിറുത്തിയിട്ട് ഡോർതുറന്ന് രഞ്ജൻ പുറത്തേക്കിറങ്ങി.

“എന്നിട്ട് താൻ അതുതുറന്നു നോക്കിയോ?”
ആകാംക്ഷയോടെ രഞ്ജൻ ചോദിച്ചു.

“ഉവ്വ് സർ. അതിൽ ഒരു ബില്ല്‌മാത്രമേയുള്ളു.”

“എന്ത് ബില്ല് ?.”
“വർഷ ബില്യൺ ആൻഡ് എലമെന്റൽ അനലാബ്.”

“അത് എവിടെയാണ് ശ്രീ.?”
സംശയത്തോടെ രഞ്ജൻ വീണ്ടും ചോദിച്ചു.

“ദറാംകാന്ത ബിൽഡിങ് നിയർ മുംബൈദേവീ ടെമ്പിൾ മുംബൈ.”

“അതിലെന്താ ഉള്ളത്.”

“കാൽസ്യം, സിലികോൺ, അലുമിനിയം, സ്ട്രോൺറ്റിയം… ഇതിന്റെയൊക്കെ മാസും സിഗ്മയും അടങ്ങിയ രേഖകൾ. പിന്നെ വേറെയൊരു ബില്ലുകൂടെയുണ്ട് സർ. അതിൽ മാർക്കറ്റ് വാല്യൂ എന്നുപറഞ്ഞ് 50 സി ആർ. എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *