The Shadows 4 [വിനു വിനീഷ്]

Posted by

പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും രഞ്ജൻ വസ്ത്രംമാറി കറുത്തപാന്റും, ആകാശനീല കളറുള്ള ഷർട്ടും ഇൻ ചെയ്ത് റയ്ബാന്റെ കണ്ണടയും വച്ച് ഉമ്മറത്തേക്ക് കടന്നുവന്നു.

“അനസ്, യൂ ടേക്ക് ദ കാർ. ശ്രീജിത്ത് എല്ലാ ഫയലുകളും എടുക്കണം.

“സർ.”

“വീ ആർ സെർച്ചിങ് ഫോർ ഫ്രം ഡാർക്ക്നെസ്സ്.
കാറിലേക്ക് കയറുന്നതിന് മുൻപ് രഞ്ജൻ പറഞ്ഞു.
ശേഷം കാറിലേക്ക് കയറി ഇന്ദിര വിമൻസ് ഹോസ്റ്റലിലേക്ക് കുതിച്ചു.
ഹോസ്റ്റലിന്റെ ഗെയ്റ്റിന്റെ മുൻപിൽ അനസ് കാർ നിർത്തി രണ്ടുതവണ ഹോൺ
മുഴക്കി. വൈകാതെ വാച്ച്മാൻവന്ന് ഗെയ്റ്റ് തുറന്നു. അനസ് കാർ മുന്നോട്ടെടുത്തു.

കാർ പാർക്കുചെയ്ത് മൂവരും റീസെപ്ഷനിലേക്ക് കയറിച്ചെന്നു. അവരുടെ നിർദേശപ്രകാരം
വാർഡനെ അവരുടെ ഓഫീസിൽ ചെന്നുകണ്ടു.

“മാഡം, വീ ആർ ഫ്രം ക്രൈംബ്രാഞ്ച്.
ഐ ആം ഡിവൈഎസ്‌പി രഞ്ജൻ. രഞ്ജൻ ഫിലിപ്പ്. ആൻഡ് ഹീ ഇസ് മൈ സബോർഡിനെറ്റ് അനസ്, ശ്രീജിത്ത്. നീനയുടെ ആത്മഹത്യകേസ് ഇനി ഞങ്ങളാണ് അന്വേഷിക്കുന്നത്.

“വാർത്തകണ്ടിരുന്നു. നിലവിലുള്ള ഉദ്യോഗസ്ഥനെ മാറ്റിയെന്നുപറഞ്ഞ്. ഞാൻ എങ്ങനെയാണ് സഹായിക്കേണ്ടത്.? പറയു.” വാർഡൻ അവരോട് ഇരിക്കാൻ പറഞ്ഞിട്ട് ചോദിച്ചു.

“എനിക്ക് ആ സ്ത്രീയെ ഒന്നുകാണണം. വത്സല, നീനയുടെ മൃതദേഹം ആദ്യംകണ്ട.”

“ഉവ്വ് വിളിപ്പിക്കാം”
വാർഡൻ തന്റെ അടുത്തുള്ള ഫോണിന്റെ റെസീവർ വലതുകൈകൊണ്ട് എടുത്ത് ചെവിയോട് ചേർത്തുവച്ചു.

“നോ മാഡം, ഞങ്ങൾ അവരെ അവിടെപ്പോയി കണ്ടോളാം ”
ഇടയിൽ കയറി രഞ്ജൻ പറഞ്ഞു.

“ഓക്കെ, വരൂ.”
വാർഡൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് നീളമുള്ള വരാന്തയിലൂടെ ഹോസ്റ്റലിന്റെ പാചകപ്പുരയിലേക്ക് നടന്നു. പിന്നാലെ രഞ്ജനും സംഘവും.

വലിയൊരു ഹാൾ. ചുരുങ്ങിയത് ഒരു പന്തിയിൽ നൂറുപേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻതക്ക വ്യാപ്തി ആ ഹാളിനുണ്ടായിരുന്നു. വാർഡൻ ഹാളിലേക്ക് കടന്നു. പിന്നാലെ രഞ്ജനും,ശ്രീജിത്തും, അനസും. ചുരുക്കം ചില പെൺകുട്ടികൾ ഹാളിലിരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *