The Shadows 4 [വിനു വിനീഷ്]

Posted by

“അതെ സർ, “

“എന്നാലും ഒരു സൂചനപോലും തരാതെ ആ കുട്ടി ആത്മഹത്യ ചെയ്യാനുള്ളകാരണമെന്താണെന്നാ ഞാൻ ആലോചിക്കുന്നത്.”

കാറിന്റെ വിൻഡോയിലൂടെ അകത്തേക്കു പ്രവേശിച്ച കാറ്റിനെ മുഖത്തുതൊടാൻ അനുവദിക്കാതെ ഇടതു കൈകൊണ്ട് രഞ്ജൻ തടഞ്ഞുവച്ചുകൊണ്ട് പറഞ്ഞു.

“ഒരു തെളിവ് അവിടെ എവിടെയെങ്കിലും ഉണ്ടാകും സർ.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് ശ്രീജിത്ത് അയാളെ നോക്കി.

“ഉവ്വ്, നമുക്കുനോക്കാം.”

ചിറ്റേത്ക്കര ചെറിയപള്ളിയുടെ അടുത്ത് ലൊക്കേഷനിൽകണ്ട ആളൊഴിഞ്ഞ ഒരു നാടൻവീട്ടിലേക്ക് അനസ് കാർ കയറ്റിനിറുത്തി. ഐജി കണ്ടുവച്ച സ്ഥലം ഒറ്റനോട്ടത്തിൽതന്നെ രഞ്ജന് ഇഷ്ട്ടപ്പെട്ടു. മുറ്റത്ത്‌ വലിയ ഒരു പ്ലാവ്. അതിനോട് ചാരി കിണറും. മുറ്റമാകെ പ്ലാവിലകൾ വീണ് അലങ്കോലപ്പെട്ടു കിടക്കുന്നു. പഴയ നായന്മാർ താമസിച്ചിരുന്ന വീടാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. മുറ്റത്ത് തുളസിത്തറയും എണ്ണക്കറപിടിച്ച ചിരാതും കണ്ട രഞ്ജന് തന്റെ ഭാര്യ ശാലിനിയെയാണ് ഓർമ്മവന്നത്.
മൊബൈൽഫോണെടുത്ത് രഞ്ജൻ ശാലിനിയെ വിളിച്ചു സംസാരിക്കുന്നതിനിടയിൽ ശ്രീജിത്തും, അനസും കാറിന്റെ ഡിക്കുതുറന്ന് സാധനങ്ങളെല്ലാം വീട്ടിനുള്ളിലേക്ക് എടുത്തുകൊണ്ടുപോയിവച്ചു. അല്പസമയത്തിനുള്ളിൽ വീടിന്റെ കാര്യസ്ഥൻ എന്നുതോന്നിക്കുന്ന ഒരാൾ മൂന്നാല് സ്‌ത്രീകളുമായിവന്ന് വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി.

“എന്നാ, നിങ്ങൾ വിട്ടോ, നാളെ രാവിലെ കൃത്യം 8 മണിക്ക് ഇവിടെ എത്തണം.”
ഫോൺ കട്ട് ചെയ്ത് രഞ്ജൻ പറഞ്ഞു.

“സർ”

“അനസ്, ടേക്ക് ദ കാർ. ആൻഡ് കെയർഫുൾ “

“സർ”
അനസ് ഡ്രൈവിംഗ് സീറ്റിലേക്കുകയറി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ
മുൻസീറ്റിലേക്ക് ശ്രീജിത്ത് കയറിയിരുന്നു.
പതിയെ കാർ ചലിച്ചു. കണ്മുൻപിൽ നിന്നും മാഞ്ഞുപോകുന്നതുവരെ രഞ്ജൻ നോക്കിനിൽക്കുന്നതുകണ്ട കാര്യസ്‌ഥൻ അയാളോട് കുശലം ചോദിച്ചുകൊണ്ട് അടുത്തേക്കുവന്നു.

പിറ്റേന്ന് രാവിലെ 7.45 ആയപ്പോഴേക്കും സിഐ ശ്രീജിത്തും, അനസും രഞ്ജൻഫിലിപ്പ് താമസിക്കുന്ന പുതിയവീട്ടിലേക്ക് എത്തിച്ചേർന്നു.
ഫ്ലാസ്കിൽനിന്നും ഓരോകപ്പ് ചായയെടുത്ത് ഇരുവർക്കും നൽകി രഞ്ജൻ അവരെ സ്വാഗതംചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *