ഡിജിപിയുടെ മുറിയിലേക്കുള്ള ഹാൾഫ് ഡോർ തുറന്ന് ഐജി അകത്തേക്കുകയറി.
“ആ, തന്നോടുവരാൻ പറഞ്ഞത് മറ്റൊരു കാര്യത്തിനാണ്.
മിനിസ്റ്റർ പോളച്ചൻ വിളിച്ചിരുന്നു. ആ കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിക്കാൻ പറഞ്ഞു.”
“ഹാ അടിപൊളി. ഇനിയിപ്പ ആരെ ഏൽപ്പിക്കും സർ.”
ചെറിയാൻ പോത്തൻ ചിന്താകുലനായി ഡിജിപിയുടെ എതിർ ദിശയിലുള്ള കസേരയിൽ ഇരുന്നു.
“എടോ നമ്മുടെ ആ പഴയ ഐ പി സ് എവിടെ?
“ആര് സർ, വെണ്മല കൊലപാതകം അന്വേഷിച്ച
ഓഫീസറോ? അയാൾ സസ്‌പെൻഷനിലാണ് സർ. കഴിഞ്ഞമാസം അസിസ്റ്റന്റ് കമ്മീഷ്ണറെ തല്ലിയ കേസുണ്ടായിരുന്നു.”
ചിരിച്ചുകൊണ്ട് ഐ ജി പറഞ്ഞു.
“അയാൾക്ക് പണ്ടേ രണ്ടുതല്ലിന്റെ കുറവുണ്ടായിരുന്നു. താനൊരു കാര്യംചെയ്യ്, സസ്‌പെൻഷൻ പിൻവലിച്ചിട്ട് ക്രൈംബ്രാഞ്ചിലേക്ക് തിരികെ വിളിച്ചേക്ക് ഓക്കെ.”
“സർ,”
ഐജി കസേരയിൽ നിന്നും എഴുന്നേറ്റു.
“ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?”
നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.
“സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.”
“ഹാ നസ്രാണിയാണല്ലേ.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു.
“നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.”
ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു.
തുടരും…