“സർ, അവളുടെ ചേച്ചി ഇവിടെതന്നെയാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള പ്രണയമോ മറ്റു ബന്ധങ്ങളോ അവൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഞങ്ങൾക്ക് മനസിലായിട്ടുള്ളത്.
കൂടെ കൂടെ അവളുടെ ചേച്ചി ഇവിടേക്ക് വരും. നീനയുടെ കാര്യത്തിൽ അത്രക്ക് ശ്രദ്ധയുണ്ടായിരുന്നു നീതുചേച്ചിക്ക്.
അക്‌സ സംസാരിക്കുന്നതിനിടയിൽ ജോർജ് നീനയുടെ കട്ടിലും അതിനോട് ചേർന്നുകിടക്കുന്ന ചെറിയ അലമാരെയും പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“സർ, ഒന്നുല്ല.”
ജോർജ് പറഞ്ഞു.
“ഷിറ്റ്..! ”
ജയശങ്കർ അടുത്തുള്ള മേശയിൽ മുഷ്ഠി ചുരുട്ടി ആഞ്ഞടിച്ചു.
“ശരി നിങ്ങൾ പൊയ്ക്കോളൂ, ആവശ്യം വരുമ്പോൾ ഞാൻ വിളിപ്പിക്കാം.”
“ശരി സർ”
ജിനുവും, അക്സയും, അതുല്യയും ഡോർ തുറന്ന് പുറത്തേക്ക് നടന്നു.
നീനയുടെ മൃതദേഹവുമായി ആംബുലൻസ് ഇന്ദിര വിമൻസ് ഹോസ്റ്റലിൽനിന്നും ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു.
ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയ ജയശങ്കറിനുചുറ്റും മാധ്യമപ്രവർത്തകർ തടിച്ചുകൂടി. കൂടെ അർജ്ജുനും ആര്യയും ഉണ്ടായിരുന്നു.
“സർ, ഇതൊരു ആത്മഹത്യയാണോ?അതോ കൊലപാതകമോ?”
“ആത്മഹത്യകുറിപ്പോ മറ്റെന്തെങ്കിലും കിട്ടിയോ?
ചോദ്യങ്ങൾ നാലുഭാഗത്തുനിന്നും ഉയർന്നു.
“സീ, പരിശോധന തുടരുന്നുണ്ട്. കുറിപ്പോ അനുബന്ധതെളിവുകളോ കിട്ടിയിട്ടില്ലാത്ത സ്ഥിതിക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുവേണ്ടി കാത്തിരിക്കാം.”
“ആത്മഹത്യാകുറിപ്പ് കിട്ടാത്ത ഈ അവസരത്തിൽ നീനയുടെ മരണം ദുരൂഹത ഉയർത്തുന്ന ഒന്നാണോ സർ. ?
ചാനൽ ‘ബി’യുടെ മൈക്കുപിടിച്ചുകൊണ്ടു ആര്യ ചോദിച്ചു.
“ഞങ്ങൾ അന്വേഷിക്കട്ടെ എന്നിട്ട് വിശദമായറിപ്പോർട്ട് നിങ്ങൾക്ക് തരാം.ഓക്കെ.”
അത്രെയും പറഞ്ഞുകൊണ്ട് ജയശങ്കർ പുറത്തുകിടക്കുന്ന പോലീസ് ജീപ്പിനുള്ളിലേക്ക് കയറി.
“അർജ്ജുൻ ദേ അവിടെ നിൽക്ക്.
ഓക്കെ. സ്റ്റാർട്ട്.”