ഞാൻ :ഇവൾക്ക് വട്ടായോ അതോ എനിക്കോ നേരെത്തെ ചുടായപെണ്ണ് ദേ ഇപ്പൊ കൊഞ്ചുന്നു
അങ്ങോട്ട് നോക്കി അഷ്‌റഫ് കന്റെ കട അവിടെത്തെ ഐസ് ഫേമസ് ആണ്
അവൾ : വാങ്ങി തരോ ഇല്ലയോ അവൾ ഒന്നുകൂടി പറഞ്ഞു
ഇത് ഞാൻ പണ്ട് എവിടെയോ ഒരു നിമിഷം എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ഓർമകളിലേക്ക്
ഞാൻ പത്താം ക്ലാസ്സ് പഠിക്കുന്ന സമയം ക്ലാസ് കഴിഞ്ഞു വരുമ്പോൾ
ബസ് സ്റ്റോപ്പ്
റോഷൻ :എടാ നാളെ നീ ഈ ലെറ്റർ ഒന്ന് ആതിരക്കു കൊടുക്കുമോ
ഞാൻ :പോടാ നാറി എനിക്ക് പേടിയാ
ശാഹുൽ :ഇവന്റെ വർത്താനം കേട്ട തോന്നും ഇവന്റെ ലെറ്റർ ആണെന്ന് നീ എന്തിനാടാ പേടിക്കുന്നെ
ഞാൻ: പ്പാ നാറി എന്നാ നീ കൊടുക്കേടാ
റോഷൻ :എന്റെ പൊന്നു നായിന്റെ മക്കളെ നിന്നോട് ഒക്കെ പറഞ്ഞ എന്നെ വേണം തല്ലാൻ ഞാൻ തന്നെ കൊടുത്തോളം
ഞാൻ പോവാ എന്നാൽ ഇന്നു തറവാട്ടിലേക് ആണ്
അവൻ ബസ് വന്ന പാടെ അതി കേറി പോയി
പിന്നെ ശാഹുലും
ഞാൻ വീട്ടിലേക്കു പോകുന്ന വഴിയിൽ ബാക്കിൽ നിന്നും
ഹർശു………… നിക്ക്
നാൻസി ഓടി കിതച്ചു എന്റെ അരികെ വന്നു
അവൾ :എന്നെ എന്താ കൊണ്ടോവാതെ ഒരുമിച്ച് പോയപ്പോരേ
ഞാൻ :ഞാൻ കണ്ടില്ലായിരുന്നു
അവൾ :അത് സാരല്ല പോട്ടെ
എന്നിട്ട് എന്റെ കൂടെ ചേർന്നു നിന്ന് നടന്നു
അതെ എനിക്ക് ഒരു ഐസ് വാങ്ങി തരോ
ഞാൻ :5പൈസ ഇല്ല……
കാലി പോക്കറ്റിൽ കൈ ഇട്ടു പറഞ്ഞു
അവൾ : എന്റെൽ ഉണ്ട് പക്ഷെ ഒന്ന് വാങ്ങാൻ ഉള്ള പൈസ ഉള്ളൂ എന്താകും
ഞാൻ :എന്നാ നീ കഴിച്ചോ
അവൾ :ഹർശു തിന്നാതെ എന്നിക്കു വേണ്ട
ഞാൻ :എന്നാ ഷേർ ആക്കാം
അവൾ ഒരു നാണത്തോടെ എനോട്
അവൾ :ആക്കാം പക്ഷെ അത് പ്രശ്നം ആവുലെ
ഞാൻ :നികക്ക് മുഴുവൻ വേണേൽ അത് പറഞ്ഞുടെ പോത്തേ
അവൾ: അതല്ല ശോ മ്മ്മ് മറ്റേത് ആവുലെ