” ഹലോ.. ഈ ഗിരി എവിടെയാ?? ” ഞാൻ ചോദിച്ചു.
അയാൾ പണി നിർത്തി എന്റെ നേരെ തിരിഞ്ഞു. അയാൾ ഒരു പ്രോട്ടക്റ്റീവ് മാസ്ക് വച്ചിരുന്നു. അയാൾ ഒരു പഴയ ജീൻസും കയ്യില്ലാത്ത വെള്ള ഇന്നർ ബനിയനും മാത്രമേ ഇട്ടിരുന്നുള്ളു. അയാൾ ആ മാസ്കിന്റെ ഉള്ളിൽ കൂടി എന്നെ നോക്കികൊണ്ടിരുന്നു.വിയർപ്പു തുള്ളികൾ അയാളുടെ കഴുത്തിൽ നിന്നും ബലിഷ്ടമായ ഞെഞ്ചിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു.കൈയിലേ മസിലുകൾ എല്ലാം നന്നായി തെളിഞ്ഞു കാണാമായിരുന്നു. അയാൾ പതിയെ മാസ്ക് എടുത്തു മാറ്റി..
ഞാൻ അന്വേഷിച്ചു വന്ന ഗിരി എന്റെ മുന്നിൽ നിൽക്കുന്നു.
എനിക്ക് എന്തോ ആശ്വാസം തോന്നി. ഒരു പരിചയവും ഇല്ലാത്ത സ്ഥലത്തു,, പരിജയം ഇല്ലാത്ത ആളുകളുടെ ഇടയിൽ,,,പരിജയം ഉള്ള മുഖം കണ്ടതിന്റെ ആശ്വാസം. അയാൾ എന്നെ നോക്കി ചിരിച്ചു. ഫോര്മാലിറ്റിക്കു വേണ്ടി ഞാനും ചിരിച്ചു എന്ന് വരുത്തി .
” ഹ… അദിതി മാഡം.. നമസ്കാരം.. ” ഗിരി അത് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
” നമസ്കാരം.,കഴിഞ്ഞ ദിവസം വന്നപ്പോൾ കാർ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞിരുന്നില്ലേ.. അർജുന് വരാൻ പറ്റിയില്ല.. അതാ ഞാൻ കൊണ്ടുവന്നത്.”” അർജുൻ വന്നിട്ടില്ല എന്ന് ഞാൻ പറഞ്ഞ ഉടനെ ഗിരി എന്റെ അടുത്തേക്ക് നന്നായി ചേർന്ന് നിന്നു.
” ആഹാ.. അതെന്തായാലും നന്നായി…..” “.മാഡം തന്നെ കാർ കൊണ്ട് വന്നത് നന്നായി എന്നാ ഞാൻ ഉദ്ദേശിച്ചത് ..മ്മ്…ഇതിൽ കുറേ പണി എടുക്കാൻ ഉണ്ട് ” ഒരു അടി അകലെ നിന്നും എന്നെ സൂക്ഷ്മമായി നോക്കി കൊണ്ടാണ് അയാൾ അത് പറഞ്ഞത്.
അയാൾ എന്താ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. ഗിരി എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. അത് എന്നെ ബുദ്ധിമുട്ടിച്ചു തുടങ്ങിയപ്പോൾ ഞാൻ പിന്നിലേക്ക് ഇറങ്ങി നിന്നു. ഗിരിക്ക് സ്ഥലകാല ബോധവും വന്നു. അയാൾ എന്നെ കടന്നു ഒരു തുണി എടുത്തു കൈ എല്ലാം തുടച്ചു.
” മാഡം.. വായോ, നമുക്ക് മാഡത്തിന്റെ “കാർ” നോക്കികളയാം ” അയാൾ ഷെഡ്‌ഡിൽ നിന്നും ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ ഗിരിയുടെ പിന്നാലെ നടന്നു. അര മിനുട്ടിൽ ഞങ്ങൾ കാറിന്റെ അടുത്ത് എത്തി. അയാൾ കീ വാങ്ങി, ഞങൾ കാറിൽ കയറി. കാർ സ്റ്റാർട്ട് ചെയ്തു ഗരാജിന്റെ അപ്പുറത്തെ സൈഡിലേക്ക് പോയി.ഗിരി കാർ അവിടെ പാർക്ക് ചെയ്തു, പുറത്തിറങ്ങി ബോണറ്റ് പൊക്കി അകത്തേക്ക് നോക്കി.
” അന്ന് വീട്ടിൽ വന്നപ്പോൾ അർജുൻ സാറിന് ഇ കാറിന്റെ പ്രശ്നങ്ങൾ കാണിച്ചു കൊടുത്തിരുന്നു.സർ പറഞ്ഞു ഇത് മാഡത്തിന് വേണ്ടി വാങ്ങിയ വേണ്ടിയാണെന്ന്. പക്ഷെ മാഡത്തിന് ഇതിന്റെ പ്രശ്നം എന്താണെന്നു അറിയില്ല. വായോ ഞാൻ കാണിച്ചു തരാം. ” അയാൾ അതും പറഞ്ഞു അവിടെ എന്നെയും നോക്കി നിന്നു.