“തിങ്കളാഴ്ച എനിക്ക് നേരത്തെ പോകണം. അതുകൊണ്ട് താൻ വണ്ടി ഗാരേജിൽ കൊണ്ട് കൊടുക്കണംട്ട ” അർജുൻ അതും പറഞ്ഞു വീണ്ടും ടീവീ കാണാൻ തുടങ്ങി.
അയാളുടെ ഗാരേജിൽ പോകാൻ ഒരു താല്പര്യവും എനിക്ക് ഉണ്ടായിരുന്നില്ല. പെണ്ണുങ്ങളെ കാണാത്ത പോലെയാ അയാൾ എന്നെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നത്. പിന്നെ അയാളെ പോലൊരാളുടെ അടുത്ത് നിന്നും അങ്ങനെ ഉള്ള പെരുമാറ്റം പ്രതീക്ഷിച്ചാൽ മതി. പിന്നെ ഇത് അർജുനോട് പറയാൻ പോയില്ല.. ഞാൻ വീണ്ടും എന്റെ ജോലികളിൽ മുഴുകി.
തിങ്കളാഴ്ച രാവിലെ ഞങൾ ഒരുമിച്ചു ബ്രേക്ഫാസ്റ്റ് കഴിച്ചു. ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുന്നേ കാർ ഗാരേജിലേക്ക് കൊണ്ടുപോകുന്ന കാര്യം അവൻ എന്നെ ഓർമിപ്പിച്ചു. ഞാൻ ചെറുതായി തല കുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവൻ കവിളിൽ ഒരുമ്മ തന്നു ഓഫീസിലേക്ക് പോയി.
എനിക്ക് അവിടെ പോകാൻ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു.അയാളുടെ നോട്ടം ഇപ്പോഴും എന്റെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു.പക്ഷെ വേനൽക്കാലത്തു a/c ഇല്ലാതെ പറ്റില്ല. മനസ്സില്ല മനസ്സോടെ ഞാൻ അങ്ങോട്ട് പോകാൻ തയ്യാറായി.അങ്ങോട്ട് പോകാൻ ഉള്ള വഴി അർജുൻ പറഞ്ഞു തന്നിരുന്നു. കഷ്ടി മൂന്നു കിലോമീറ്റർ. പക്ഷെ ആ സ്ഥലത്തു അധികം വീടുകളോ, സ്ഥാപനങ്ങളോ ഒന്നും അധികം ഉണ്ടായിരുന്നില്ല.കുറച്ചു വിജനമായ പ്രദേശം ആയിരുന്നു.
ഗിരിയുടെ ഗാരേജ് വളരെ വലുതായിരുന്നു.
അതിന്റെ മുന്നിൽ കുറച്ചു കാറുകൾ കിടക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ വണ്ടി ഗരാജിന്റെ മുന്നിൽ നിർത്തി. അകത്തേക്ക് നടന്നു. അവിടെ കുറച്ചു ആളുകൾ പണി എടുക്കുന്നുണ്ടായിരുന്നു. അവിടെ തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദം ഉയർന്നു കേട്ടു.ഇരുപതു വയസൊളം പ്രായം വരുന്ന ഒരു പയ്യൻ അവിടെ ഇരുന്നു എഞ്ചിൻ പാർട്സ് ക്ലീൻ ആക്കുന്നുണ്ടായിരുന്നു. ഞാൻ അവന്റെ അടുത്തേക്ക് നടന്നു.
” ഗിരി എവിടെ? ” ഞാൻ അവനോടു ചോദിച്ചു.
അവൻ തല ഉയർത്തി എന്നെ നോക്കി. അടിമുടി നോക്കി കൊണ്ടിരുന്നു. പക്ഷെ ഒന്നും പറഞ്ഞില്ല. ഞാൻ ചോദ്യം ഒന്നുകൂടി ആവർത്തിച്ചപ്പോൾ അവൻ ഒരു ദിശയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു.
ആ പയ്യൻ പറഞ്ഞ ദിശയിലേക്ക് ഞാൻ നടന്നു. അവിടെ വീണ്ടും വലിയ ഒരു ഷെഡ് ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന വണ്ടികൾ പെയിന്റ് ചെയ്യാൻ ആയി ഇട്ടിരിക്കുന്നതാണ്. വണ്ടിയുടെ ഡോർ അവിടെ ഇവിടെ ആയി ചാരി വച്ചിരുന്നു.
ഗിരി എവിടെ എന്ന് ചോദിക്കാൻ ആരെയും അവിടെ കണ്ടില്ല. ഞാൻ ചുറ്റും നോക്കി. അപ്പോഴാണ് ഒരു മൂലയിൽ ഒരാൾ നിന്നു പണി ചെയ്യുന്നത് കണ്ടത്. അയാൾ എനിക്ക് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. അയാൾ എന്തോ വെൽഡിങ് പണി ചെയ്യുകയായിരുന്നു.