ആ ഒറ്റ ഡയലോഗിൽ അവൻ എന്നെ തളർത്തി.. അവൻ പറഞ്ഞത് ശരിയാണ്. ഞാൻ ഓടിച്ചു ശരിയാവുന്നെ ഉള്ളു.1-2 തവണ ബ്ലോക്ക് ഉണ്ടാക്കി..2-3 തവണ വണ്ടി സ്‌ക്രാച്ച് ആക്കി..
” ഇത് നിനക്കു പ്രാക്ടീസ് ചെയ്യാൻ ഉള്ള വണ്ടിയാ….അത് കൊണ്ട് നീ ഇതിൽ ഓടിച്ചു സെറ്റ് ആക്കു.6 മാസമോ 1 കൊല്ലമോ എടുത്തോ…എന്നിട്ട് നമുക്ക് പുതിയത് വാങ്ങാം..അതും പറഞ്ഞു അവൻ എന്നെ പിന്നിൽ നിന്നും മുറുക്കി കെട്ടിപിടിച്ചു..
” ഒന്ന് ചിരിക്കടോ..ഞാൻ പറഞ്ഞാൽ പറഞ്ഞത് ആണ് എന്ന് അറിയാമല്ലോ… “” താൻ ആഗ്രഹിച്ച മോഡലിനെക്കാൾ നല്ല മോഡൽ കാർ ഞാൻ വാങ്ങി തന്നിരിക്കും ” അതും പറഞ്ഞു അവൻ പതിയെ എന്റെ വയറിൽ ഇക്കിളി ഇട്ടു. എനിക്കും ചിരി പൊട്ടി . കല്യാണം കഴിഞ്ഞു ഇത്ര കൊല്ലം ആയിട്ടും അവൻ ചെയ്യുന്ന ഇതുപോലെ ചെറിയ കാര്യങ്ങൾ എന്നെ നല്ലത് പോലെ സന്തോഷിപ്പിക്കുന്നുണ്ട്..
അർജുന്റെയും എന്റെയും കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചു കൊല്ലം ആയി. ഞങ്ങൾ കോളേജിൽ ഒരുമിച്ചു ആയിരുന്നു.അവൻ ഫിനാൻസ് ഞാൻ ഡിസൈനിങ്. ആദ്യം കൂട്ടുക്കാരായി, പിന്നെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി..കോളേജിൽ നിന്നും ഇറങ്ങിയ ശേഷവും അത് തുടർന്നു പോന്നു.. മൂന്നു കൊല്ലം കഴിഞ്ഞു അർജുൻ എന്നെ പ്രൊപ്പോസ് ചെയ്തു.അവനോടു യെസ് പറയാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.
വീട്ടിൽ അറിയിച്ചപ്പോൾ അവർക്കും എതിർപ്പില്ല.അങ്ങനെ കല്യാണം കഴിഞ്ഞു.ഞങൾ സ്വർഗത്തിൽ വച്ചാണ് കൂട്ടി ചേർക്കപ്പെട്ടത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .ആദ്യത്തെ ഒരു കൊല്ലം ഞങ്ങൾ നന്നായി എൻജോയ് ചെയ്തു.ഇപ്പോഴും മോശം ഒന്നും അല്ല. ഞങ്ങൾ പരസ്പരം നന്നായി ബഹുമാനിക്കുകയും ഇഷ്ട്ടപെടുകയും ചെയ്യുന്നു.
അർജുൻ ഇപ്പോൾ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആണ്. ഞാൻ ഇന്റീരിയർ ഡിസൈൻ പിജി ചെയ്തു. ഇപ്പോൾ സ്വന്തം ആയി വർക്ക് ചെയ്യുന്നു.അത്യാവശ്യം നല്ല രീതിക്കു വർക്ക് ഉള്ള കാരണം ഒരു പാട് യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. സ്കൂട്ടറിൽ പോയി മടുത്ത കാരണമാണ് ഒരു പുതിയ കാർ വാങ്ങാം എന്ന് വിചാരിച്ചതു.. ആ കാർ ആണ് ഇപ്പൊ എന്റെ മുന്നിൽ കിടക്കുന്നതു.
” ആദി.. വണ്ടി ഒന്ന് ഓടിച്ചു നോക്കടോ ” അതും പറഞ്ഞു അവൻ എന്റെ കയ്യും പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു. കീ എന്റെ കയ്യിൽ തന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ പറഞ്ഞു.
കാർ അത്യാവശ്യം കാണാൻ കൊള്ളാം, കളർ ഒന്നും പോയിട്ടില്ല. അകത്തു കയറിയപ്പോഴും സീറ്റ് എല്ലാം നന്നായി മൈന്റൈൻ ചെയ്തിട്ടുണ്ട്. നല്ല ഒരു റേഡിയോ. ബാക്ക് സീറ്റിൽ എന്റെ പ്രിയപ്പെട്ട ടെഡി (കരടി പാവ )ഉണ്ടായിരുന്നു.