ഞായറാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ” ആദൂ… ഗിരി വിളിച്ചിരുന്നോ? ഏകദേശം ഒരു ആഴ്ച ആയില്ലേ കാർ കൊടുത്തിട്ടു. ”
” ഏയ്.. ഇത് വരെ വിളിച്ചില്ല. A/c യും പിന്നെ അല്ലറ ചില്ലറ പണികൾക്കും ഇത്രേം സമയം വേണോ?? അർജുൻ ഒന്ന് അയാളെ വിളിച്ചു നോക്ക്!!!””ഞാൻ ഫൂഡ് കഴിച്ചു കൊണ്ട് പറഞ്ഞു.
“” ആ.. ഞാൻ ഇപ്പൊ തന്നെ വിളിക്കാം..10:30 ആയില്ലേ ഇപ്പൊ ഗാരേജ് തുറന്നിട്ടുണ്ടാകും. ” ഞാൻ തല ആട്ടി കൊടുത്തു. അർജുൻ ഫോൺ എടുത്തു ഗിരിയെ വിളിച്ചു.5-10 സെക്കന്റ് നു ശേഷം അവർ സംസാരിക്കാൻ തുടങ്ങി.
” ഹലോ.. ഗിരി.. ഞാൻ അർജുൻ ആണ്.. ”
” കാർ റെഡി ആയോ??? ഇപ്പൊ ഒരു ആഴ്ച ആയല്ലോ?? :”പിന്നെ ഏകദേശം ഒരു മിനുട്ട് നേരം അർജുൻ ഗിരി പറയുന്നത് കേട്ടു നിന്നു. ഇടയ്ക്കിടയ്ക്ക് തല കുലുക്കും, യെസ്,, യെസ് പറയും. കുറച്ചു കഴിഞ്ഞു അർജുൻ എന്നെ നോക്കി കയ്യിലെ തള്ള വിരൽ ഉയർത്തി കാട്ടി.എനിക്ക് സന്തോഷം ആയി. എന്റെ കാർ റെഡി ആയി.ഇനി കാർ ഓടിച്ചു നടക്കാമല്ലോ!!!
“” ഹാ… ശരി.. ഞങ്ങൾ ഒരു മൂന്നു മണിക്ക് അവിടെ എത്താം…. ഓക്കേ…. “” അർജുൻ കോൾ കട്ട് ആക്കി.
” കാർ റെഡി ആയോ? “”ഞാൻ ചോദിച്ചു
” യെസ്.. ഉച്ചക്ക് ഫുഡ് കഴിച്ച ശേഷം അവിടെ പോയി വണ്ടി എടുക്കാം.. ഹാപ്പി..?? “അർജുൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” പിന്നേ .. ഒരുപാടു ” ഞാനും ചിരിച്ചു.
ഞായറാഴ്ച ആയ കാരണം ജോലി ചെയ്യാൻ ഒന്നും മൂഡില്ലായിരുന്നു. ഞാനും അർജുന്റെ കൂടെ ഇരുന്നു ടീവീ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അർജുന്റെ ഫോൺ റിങ് ചെയ്തു.ഫോണിലെ പേര് കണ്ട വഴി അർജുൻ ഫോണും എടുത്തു ബെഡ്റൂമിലേക്ക് ഓടി. അത് കണ്ടാലേ അറിയാം അർജന്റ് കോൾ ആണെന്ന്. അർജുൻ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു എന്റെ അടുത്ത് ഇരുന്നു .
” ആദൂ.. എനിക്ക് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്.ഞങ്ങളുടെ വലിയ ഒരു ക്ലയന്റ് ഇന്ന് മീറ്റിങ്ന് അപ്പോയ്ന്റ്മെന്റ് തന്നിട്ടുണ്ട്. അത് ഒഴിവാക്കാൻ പറ്റില്ല. ” അവൻ എന്നോട് പറഞ്ഞു. ഞാൻ അവനെ കുറച്ചു ദേഷ്യത്തിൽ തന്നെ നോക്കി.
” അർജുൻ… നമുക്ക് ഒരു മാസം വളരെ കുറച്ചു സമയമേ ഒരുമിച്ചു കിട്ടുന്നുള്ളു..അതും പറ്റില്ലാന്ന് പറഞ്ഞാൽ??? നീ ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസം റസ്റ്റ് എടുത്തു കൂടെ.??? പിന്നെ.. കാർ ആര് പോയി എടുക്കും?” ഞാൻ ചോദിച്ചു.
” നീ ഒന്ന് ക്ഷെമി….. സോണൽ മാനേജർ വരുന്നുണ്ട്.. സൊ…. ഞാൻ അവിടെ ഉണ്ടായിരിക്കണം..അർജന്റ് ആയ കാരണം അല്ലേ… പിന്നെ കാർ നിനക്ക് പോയി എടുക്കാമല്ലോ… 3 മണി ആകുമ്പോഴേക്കും കാറിന്റെ പണി തീർത്തു വക്കാം എന്ന് ഗിരി പറഞിണ്ട്.. അവിടെ പോവുന്നു .. ബില്ല് പേ ചെയ്യുന്നു .. വണ്ടി എടുത്തു പോരുന്നു .. അത്രേ ഉള്ളു…..പ്ലീസ്…. “”അവൻ എന്നോട് കെഞ്ചി…