ഞാൻ ഒന്നും മിണ്ടിയില്ല
അവൾ :വാങ്ങി തരോ ഇല്ലയോ
ഞാൻ: വാങ്ങിത്തരാം പോരേഹ് വാ നടക്..
അവളുടെ മുഖത് ഒരായിരം നാണം വിരിഞ്ഞു
പെട്ടെന്നു….
ഡാ പൊട്ടാ നീ ഏതു ലോകത്താ പകൽ സ്വപ്നം കാണണോ
ഞാൻ :ഏഹ്ഹ് എന്തു
അവൾ :കുന്തം….
ഞങ്ങൾ ഒരുപാട് മാറിപ്പോയി ഞങ്ങൾ അല്ല ഞാൻ ഒരു പാട് മാറി അവൾ അന്നും അതെ ഇന്നും മനസ്സിൽ ഓർത്തു
വണ്ടി നേരെ അങ്ങോട്ട് എടുത്ത് ബൈക്ക് നിറുത്തി അവളും ഇറങ്ങി
ഐസ് വാങ്ങിത്തരാൻ ആണെന്ന് കക്ഷിക്കു മനസിലായി പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല കൂടെ വന്നു
ഞാൻ :അഷ്‌റഫ് ക്കാ ഒരു റൈൻബോ
നിനക്ക് ഏതാ വേണ്ടേ അവളോട്
അവൾ എന്റെ കണ്ണിലേക്കു നോക്കി
അന്ന് ഞാൻ കണ്ട അതെ ചിരി വന്നോ എന്നൊരു സംശയം…. ഏയ്യ് തോന്നിയതാവും
അവൾ :പാൽ ഐസ്
അഷ്‌റഫ്‌കാ :മോളെ പാൽ ഐസ് ഇല്ല വഞ്ചോ ഉണ്ട് ഒറിയോ ഉണ്ട് പിന്നെ
ഞാൻ :അതെ പാൽ കോലും ഒന്നും ഇവിടെ ഇല്ല വേറെ ഏതോ വേണൽ വേം പറ
അവൾ :എന്നാ നിന്റെ ഫ്ലെവോർ മതി
ഞാൻ :അഷ്‌റഫ് ക്കാ 2റൈൻബോ എടുത്തോളി
ഇക്ക :ഇന്നാ മോനെ പിന്നെ ഇവിടെത്തെ ac ഒന്ന് ശരിയാക്കണം നീ എന്നാ വര
ഞാൻ ac വർക്കിന് പോകുമായിരുന്നു ഒഴിവിന് അതുകൊണ്ട് ആ പണിയൊക്കെ അറിയാം.. നല്ല പൈസേം കിട്ടും
ഞാൻ :suturday നോക്കാം ഇക്ക
ഇക്ക :ഹാ ഒകെ ഡാ
ഞാൻ :ഇതാ…
ഇക്ക :വേണ്ട മോനെ ഐസ് ന്റെ വക ഫ്രീ ഇന്നത്തെ
ഞാൻ ചിരിച്ചു കൊണ്ട് പൈസ പോക്കറ്റിൽ ഇട്ടു
ഇനി ഈ പിശാശ് ഡെയിലി എൻറെ വക ഫ്രീ ഐസ് വന്നു വാങ്ങി തിന്നോ 😆
ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു…
അങ്ങനെ ഐസ് ഒകെ കൈച്ചു കോളേജ് എത്തി ബൈക്ക് പാർക്ക് ആക്കി ക്ലാസ്സ് തുടങ്ങിണ്ടാവും ലേറ്റ് ആയി അവളുടെ ഒരു ഐസ് തിറ്റ നേരെത്തെ കേറാൻ ഒന്നും അല്ല കേട്ടോ നിമ്മി യെ കാണാൻ കഴിയില്ലലോ അതാ