ഇനി നിനക്ക് എന്താ പറയാൻ ഉള്ളെ
ഇത്രയും അവൾ ഒറ്റയടിക്ക് എന്റെ മുഖത്തു നോക്കി പറയും എന്ന് ഞാൻ തീരെ പ്രേതീക്ഷിച്ചില്ല ഞാൻ ആണെകിൽ മുട്ടിലൂടെ ട്രെയിൻ കേറിയ അവസ്ഥാ
അവൾ : എന്താ നിനക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലെ….. ഹലോ തന്നോടാ ഇവിടെ നോക്കി പറയടാ
(ഒന്നായിട്ടു ദേഹം പുകഞ്ഞ അവസ്ഥാ)
ഞാൻ :എനിക്ക് ഒന്ന് കക്കൂസിൽ പോണം
അവൾ : എന്താ
ഞാൻ : എനിക്ക് കക്കൂസിൽ പോണമെടി
അവൾ : ഏഹ്
ഞാൻ അപ്പൊ തന്നെ റൂമിൽ നിന്നും ഇറങ്ങി എന്റെ റൂമിൽ കക്കൂസിൽ കേറി വാതിൽ അടച്ചു ഷോവർ ഓൺ ആക്കി ഇട്ടു ക്ലോസെറ്റിൽ ഇരുന്നു
ന്താ ഇപ്പം ണ്ടായേ നമ്മുടെ ഇന്നസെന്റ് ചേട്ടൻ പറഞ്ഞ പോലെ ഞാൻ മനസ്സിൽ പറഞ്ഞു
സംഭവം എനിക്കും അവളെ ഇഷ്ടമാണെകിലും അവൾ ഇത്രെയും പറഞ്ഞപ്പോ ഞെട്ടിന്നോ ഞാൻ അങ്ങ് ഇല്ലാണ്ട് ആയി പോയി
കൊറച്ചു നേരം കൂടെ ഇരുന്നു ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങി
കാണിച്ചു താരാടി ഞാൻ ആരാന്നു എന്നും പറഞ്ഞു നേരെ അവളുടെ അടുത്തേക് നടന്നു റൂമിൽ വാതിൽ തള്ളി തുറന്നു അകത്തു കേറി അവളെ കാണുന്നില്ല
ഏഹ് എവിടെ പോയി
ഞാൻ പതിയെ സ്റ്റെപ് ഇറങ്ങാൻ പോയപ്പോ ദാ അവൾ തായെന്നു ഇങ്ങോട്ട് കേറി വരുന്നു വരുന്നു ഞാൻ അവളെ ബ്ലോക്ക് ആക്കി അവിടെ തന്നെ നിന്നു
അവൾ : മാറ് എനിക്കു പോണം
ഞാൻ : ഇല്ലെകിൽ നീ എന്നെ മുകിൽ വലിച്ചു കേറ്റുമോ
അവൾ : ആ ചെലപ്പോ കേറ്റിനു വരും
ഞാൻ : ആണോ എന്നാ കേറ്റടി….ഒന്ന് കേറ്റി നോക്കടി
സലിം ഏട്ടൻ പറഞ്ഞ പോലെ ഞാൻ പറഞ്ഞു
അവൾ : ച്ചി മാറി നിൽക് എനിക്കു വേറെ പണിയുണ്ട്
എന്നിട്ട് അവൾ എന്നെ ഒരു കൈ കൊണ്ട് മാറ്റി അപ്പൊ തന്നെ ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു