താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Posted by

” അപ്പോ എന്നോടും പറയില്ലെ “

” അജിയേട്ടന്നോട് പറയാതിരിക്കുമൊ അജിയേട്ടൻ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഇനി മുതൻ ഉണ്ടാകില്ല എന്റെ എല്ലാ കാര്യങ്ങളും അജിയേട്ടന്നും അറിഞ്ഞ് ഇരിക്കണം ,, “

അവൾ അതും പറഞ്ഞ് അവളുടെ അച്ചനെ കുറച്ച് എന്നോട് പറഞ്ഞു ,

” അതാണൊ ലെച്ചു നിന്റെ അച്ചൻ “

അവൾ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

“അതെ ,അജിയെട്ടന് അറിയൊ ,”

” ഇല്ലാ ഞാൻ ഫോട്ടോ കണ്ടിട്ട് ഉണ്ട് “

“ഹും “

അങ്ങനെ ഞാൻ അവളുടെ മടിയിൽ തന്നെ കിടന്നു ,അവൾ അവളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പങ്കുവെച്ചു ഞാനും തിരിച്ച് എന്നാൽ എനിക്ക് പറയാൻ പറ്റാത്ത ഒരു കാര്യം മാത്രം ഉണ്ടായിരുന്നു ജോളി ചേച്ചിയും ആയിട്ടുള്ള ബന്ധം , അത് മാത്രം ഞാൻ അവളിൽ നിന്ന് മറച്ചു വെച്ചു ,

അങ്ങനെ ആ ദിവസം അവിടെ അവസാനിച്ചു ,

അടുത്ത ദിവസം രാവിലെ ,

അന്നു രാവിലെ എനിക്ക് ഭയങ്കര തലവേദനയും ക്ഷീണവും ആയിരുന്നു ,തലേന്ന് തലവേദന എന്ന് നുണ പറഞ്ഞ് ഫാക്ടറിയിൽ നിന്നും മുങ്ങിയതിനുള്ള ശിക്ഷ ആയിരിക്കാം ഇത് ,പിന്നെ ഇന്നലെ തല ഇടിച്ചു വീണിരുന്നല്ലോ ,അതിന്റെം ഉണ്ടാകാം ,

ഞാൻ എഴുന്നേൽക്കാതെ കട്ടിലിൽ തന്നെ കിടന്നു ,

ഒരു എഴുമണി ആയപ്പോൾ എന്നെ അടുകളയിലെക്ക് കാണാഞ്ഞിട്ട് ആണെന്നു തോന്നുന്നു ലെച്ചു എന്നെ അന്വേഷിച്ച് റൂമിൽ വന്നു ,

” അജിയേട്ടൻ എഴുന്നേറ്റില്ലെ “

അവൾ അതും പറഞ്ഞ് റൂമിൽ കയറി വന്നു ,

അവളുടെ സൗണ്ട് കേട്ട് ഞാൻ കണ്ണു തുറന്നു ,

” ഇന്നെന്താ വൈകിയൊ “

അവൾ എന്റെ അടുത്തു വന്ന് നിന്ന് എന്നെ നോക്കി ചോദിച്ചു ,

” ഇല്ലെടി ഭയങ്കര തലവേദന ശരീരത്തിന് നല്ല ക്ഷീണവും തോന്നുന്നുണ്ട് “

“അയോ ,ഞാൻ നോക്കെട്ടെ “

Leave a Reply

Your email address will not be published. Required fields are marked *