“ഇല്ലെടി, നിന്റെ മടിയിൽ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു പോയി ,ഇതേ പോലെ തന്നെയാ എന്റെ അമ്മയും അതിന്റെ സന്തോഷത്തിൽ കണ്ണു നിറഞ്ഞതാ “
“മം”
അവൾ പുഞ്ചിരിയോടെ മൂളി,
” ലെച്ചു ഇനി പറ നിന്റെ ബാക്കി കഥ “
” ഓ അപ്പോ കഥ കേൾക്കാൻ ആണലെ മോൻ എന്റെ മടിയിൽ കിടന്നത് ,”
ഞാൻ ഒന്നു ചിരിച്ചു ,
“പിന്നെ കഥ പറയുമ്പോൾ ഇനി കരയല്ലെ ട്ടൊ ഞാൻ നിന്റെ മടിയിൽ ഉണ്ട് ,നിന്റെ കണ്ണിർ കൊണ്ട് കുളിക്കാൻ എനിക്ക് വയ്യാ.”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,
“ഒന്നു പോ അജിയെട്ടാ, എന്നെ കളിയാകാതെ “
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ,
” നീ തുടങ്ങ്, അമ്മക്ക് പരിക്ക് പറ്റിയിട്ട് കുറച്ചു നാൾ … അതു വരെ പറഞ്ഞു ബാക്കി പറ..”
“ഉം,, “
അവൾ ഒന്നു മൂളിയിട് അവൾ പറഞ്ഞു തുടങ്ങി ഒപ്പം എന്റെ തലയിൽ മസാജ് ചേയ്യാനും,
” ആ അപകടത്തിന്നു ശേഷം അമ്മ എന്റെ കൂടെ കുറച്ചു നാൾ മാത്രമെ ഉണ്ടായിരുന്നൊളൊ ,അങ്ങനെ ഒരു നശിച്ച ദിവസം അമ്മ എന്നെ വിട്ടു എന്നെന്നെക്കു മാ യി പോയി, പിന്നെ ഞാൻ ഒറ്റക്ക് ആയി , “
അവൾ പറഞ്ഞു നിർത്തി ,
” അപ്പോ നീയെങ്ങനെ ഇവിടെ തിരിച്ച് എത്തി ,”
ഞാൻ ചോദിച്ചു ,
” അത് അമ്മ മരിക്കുന്നത് മുൻപ് ആണ് എന്റെ അച്ചനെ കുറിച്ചും ഈ നാടിനെ കുറിച്ചും പറയുന്നത് ,അങ്ങനെ ഞാൻ അച്ചനെ അന്വേഷിച്ച് ഈ നാട്ടിൽ എത്തി അമ്മ പറഞ്ഞത് അനുസരിച്ച് ഞാൻ ജോസഫ് അപ്പച്ചനെ പോയി കണ്ടു എല്ലാം പറഞ്ഞു ,അങ്ങനെ ജോസഫ് അപ്പച്ചൻ ആണ് എന്നെ ഇവിടെ നിർത്തിയത് ,”
” അല്ല അപ്പോ ജോസഫ് അപ്പച്ചൻ ആണോ നിന്റെ അച്ചൻ “
“അല്ല ഏട്ടാ അത് ആരോടും പറയരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്, അച്ചൻ എന്നെ സ്വീകരിച്ചാൽ മാത്രെ അതു എല്ലാവരും അറിഞ്ഞാ മതി എന്ന് ,”