താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Posted by

“എന്റെ പൊന്നെ ഞാൻ വെറുതെ പറഞ്ഞതാ ,സുഖായാലും ദുഖം ആയാലും നമുക്ക് ഒരുമിച്ച് ജീവിക്കാം അജിയേട്ടാ, എന്നോട് ഇങ്ങനെ പിണങ്ങല്ലെ ഏട്ടാ”

അവൾ പറഞ്ഞു ,

“അല്ലാ ഇപ്പോ ഞാൻ പിണങ്ങിയത് ആയി കുറ്റം നിനക്ക് ഇങ്ങനെ ഇടക്ക് ഇടക്ക് കരയാം എനിക്ക് ഒന്നു പിണങ്ങാൻ പറ്റില്ലല്ലെ ,ഇനി ഇങ്ങനെ എന്റെ മുൻപിൽ ഇരുന്ന് മോങ്ങിയാൽ ഞാൻ പിന്നെ ഒരിക്കലും മിണ്ടില്ല ,,, “

ഞാൻ അവളോട് പറഞ്ഞു ,

” ഇനി ഈ അജിയെട്ടന്റെ ലെച്ചു ഒരിക്കലും കരയില്ല “

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ദൃഡ നിശ്ചയത്തോടെ പറഞ്ഞു ,

“ഇങ്ങനെ വേണം എന്റെ പെണ്ണായാൽ “

അവൾ അതിന് മറുപടി എന്നോണ്ണം പുഞ്ചിരി തൂകി ,

ഞാൻ കുറച്ചു നേരം കൂടി അവളുടെ തോളും ചാരി ഇരുന്നു ,

“ഒരു മിനിട്ട് അജിയെട്ടാ “

അവൾ അതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേൽക്കാനായി ഭാവിച്ചു ,

” നീ ഇതു എവിടെക്കാ, “

“മരുന്ന് എടുക്കാൻ ,ഏട്ടന്റെ തലയിലെ മുറിവിൽ പുരട്ടാൻ ,”

“അതൊന്നും വേണ്ട ടി നീ ഇവിടെ ഇരിക്ക് “

അവളെ ഞാൻ അവിടെ തന്നെ പിടിച്ച് ഇരുത്തി ,

“ഏട്ടാ ചിലപ്പോ തല മുഴച്ചാലോ ഞാൻ മരുന്ന് എടുക്കാം “

അവൾ വീണ്ടും പറഞ്ഞു ,

” നീ ഇവിടെ കാലു നീട്ടി വെച്ച് ഇരിക്ക് “

“അതെന്തിനാ “

” നീ ഇരിക്ക് എന്നിട്ട് പറയാം”

അവൾ കാലു നീട്ടി വെച്ച് ഇരുന്നു ,ഞാൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു ,

ഇതെന്തു വട്ടാ എന്നർത്ഥത്തിൻ അവൾ എന്റെ മുഖത്തേക്ക് നോക്കി ,

ഞാൻ ഒന്നു ചിരിക്കുക മാത്രം ചേയ്തു ,

അവൾ എന്റെ തലയിൽ പതിയെ കൈ കൊണ്ട് മസാജ് ചെയ്യാൻ തുടങ്ങി ,ആ സുഖ ലഹരിയിൽ ഞാൻ അവളുടെ മടിയിൽ കിടന്നു ,

കുറച്ചു കഴിഞ്ഞപ്പോൾ ,

“എന്താ അജിയേട്ടാ ,അജിയെട്ടൻ കരയുക ആണൊ ,”

നിറഞ്ഞിരിക്കുന്ന എന്റെ കണ്ണുകളിൽ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ അവൾ ചോദിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *