താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Posted by

ഞാൻ തലയിൽ കൈ വെച്ചു കൊണ്ട് അവളുടെ തോളിൽ തല ചായ്ച്ച് വെച്ച് ഞാൻ അവളോട് പറഞ്ഞു ,

“ഓ പിന്നെ ഇനി അതു പറഞ്ഞാ മതി എന്റെ മൂഡു ശരിയാക്കാൻ ആണെന് “

അവൾ പറഞ്ഞു,

“ഹും ,എന്താ അങ്ങനെ അല്ലെ ..”

” ഉം അതെ അതെ “

അവൾ കള്ളചിരിയോടെ പറഞ്ഞു ,

ഞാൻ അവളുടെ തോളിൽ തല ചായ്ച്ച് കുറച്ചു നേരം ഇരുന്നു ,

” ഇപ്പോ വേദന ഉണ്ടോ ഏട്ടാ,, “

” കുഴപ്പം ഒന്നും ഇല്ലടി കുറച്ചു നേരം ഇരിക്കട്ടെ തലക്ക് എന്തൊ മരവിപ്പ് “

” ഞാൻ ഓയിൽമെന്റ് എടുത്തിട്ട് വരാം “

“ഇപ്പോ വേണ്ട ടി ,കുറച്ചു നേരം ഞാൻ എന്റെ മോളുടെ തോളിൽ തല വച്ച് ഇരിക്കട്ടെ നല്ല രസം “

“മം മം”

ഞാൻ അങ്ങനെ ഇരുന്നു.

” ഇഷ്ടം ആണെന്ന് പറഞ്ഞ ദിവസം തന്നെ ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിഞ്ഞാൽ എന്താകുമോ ഇശ്വരാ.. “

അവൾ പിറുപിറുത്തു ,,

” എന്താ പറഞ്ഞത് “

അവൾ പറഞ്ഞത് ക്ലിയർ ആകാത്ത കാരണം ഞാൻ ചോദിച്ചു ,

” ഒന്നുമില്ലാ എന്റെ പൊന്നെ ,ഞാൻ ദൈവത്തോട് പറഞ്ഞതാ ,ഈ മനുഷ്യന്റെ ഒപ്പം ജീവിതകാലം മുഴുവൻ എങ്ങനെ കഴിയും ഒന്നോർത്ത് നോക്കിയതാ, “

”അല്ലാ എനിക്ക് എന്താ കുഴപ്പം?”

ഞാൻ അവളോട് ചോദിച്ചു ,,

” ഒന്നും ഇല്ലയ് ,, “

“എന്താടി എനിക്ക് കുഴപ്പം പറയെടി ‘
.”

ഞാൻ വിണ്ടും ചോദിച്ചു,

” അത് നേരത്തെ എന്നോട് ചെയ്തില്ലെ, “

അവൾ അവളുടെ ചുണ്ടിലേക്ക് കൈ ചുണ്ടി കൊണ്ട് പറഞ്ഞു ,

“ഓ അതൊ,. നിന്റെ ഈ പനിനീർ ചുണ്ടുകൾ കണ്ടപ്പോ ഒരു മോഹം തോന്നി അതാ ഞാൻ പെട്ടെന്ന് അങ്ങനെ ചെയ്തത് നിനക്ക് ഇഷ്ടം ആയിലെങ്കിൽ ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു ,ഇനി ഞാൻ നിന്നോട് ഇങ്ങനെ പെരുമാറില്ല ,.. “

ഞാൻ പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു അവളുടെ തോളിൽ നിന്ന് തല മാറ്റി നേരെ ഇരുന്നു ,

” എയ് അജിയേട്ടാ അപ്പോഴേക്കും പിണങ്ങിയൊ “

അവൾ എന്റെ താടിയിൽ പിടിച്ച് കൊണ്ട് ചോദിച്ചു ,

ഞാൻ ഒന്നും മിണ്ടിയില്ല ,

Leave a Reply

Your email address will not be published. Required fields are marked *