ആകെ പേടിച്ച അവസ്ഥ ആയിരുന്നു അവളുടെത് .
” ഞാൻ കാരണമാ ഏട്ടന്നു ,,, ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു “
എനിക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാനുള്ള തിരിച്ചിലിനിടയിലും അവൾ ഇങ്ങനെ പിറുപിറുത്തു കൊണ്ടിരുന്നു ,ഒപ്പം അവളുടെ കണ്ണുകൾ വീണ്ടും നിറയാനും ,
” ദേ ഇവിടെ ഒരു കല്ലച്ച പാട് “
അവൾ എന്റെ തലയിൽ ഒരു ഭാഗത്ത് ചെറിയ കല്ലച്ച പാട് കണ്ടു പിടിച്ചു കൊണ്ട് പറഞ്ഞു,
“ഇവിടെ വേദന ഉണ്ടൊ അജിയേട്ടാ ,”
അവൾ ആ പാടിൽ ഞെക്കി കൊണ്ട് ചോദിച്ചു ,
” ആഹ്,,,,, “
അവളു ടെ ആ ഞെക്കലിൽ എന്റെ വായിൽ നിന്ന് അറിയാതെ തന്നെ ശബ്ദം പുറത്തു വന്നു ,
“വേദനിച്ചോ ,, “
അവൾ എന്റെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു ,
” തള്ളി ഇട്ടതും പോരാ പിന്നെം ഞെക്കി വേദനിപ്പിക്കുന്നോ ,”
ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞു ,
” അതു അജിയേട്ടൻ അങ്ങനെ ചേയ്തോണ്ടല്ലെ “
അവൾ വീണ്ടും കണ്ണീർ ഒഴുക്കാൻ തുടങ്ങി ,
“ഓ ഈ ചുണ്ടിൽ മുത്തിയതൊ ,”
ഞാൻ ചോദിച്ചു ,
” ഉം “
“അതിനാണൊ എന്നെ തള്ളി ഇട്ടത് ,അതെ ഇനി മുതൽ ഇതോക്കെ എന്റെ കൂടിയാ തോന്നുമ്പോഴോക്കെ ഞാൻ ഇങ്ങനെ ചെയ്യും ,, “
ഞാൻ പറഞ്ഞു ,
“അജിയേട്ടാ സോറി ഞാൻ അറിയാതെ പെട്ടെന്ന് അജിയേട്ടൻ അങ്ങനെ ചെയ്തപ്പോൾ… സോറി അജിയേട്ടാ “
അവൾ അതും പറഞ്ഞ് വിണ്ടും വിതുമ്പാൻ തുടങ്ങി ,
“എന്റെ ലെച്ചു കുട്ടി ഒന്നു കരായാതിരിക്കൊ ,നിനക്ക് ഇഷ്ടം അല്ലാത്തത് ഒന്നും ഞാൻ ചേയ്യില്ല,.. പിന്നെ നീ അമ്മയുടെ കഥ പറഞ്ഞ് സെന്റി ആയപ്പോ ഞാൻ നിന്റെ മൂഡു മാറ്റൻ വേണ്ടി ചേയ്തതാ അതു ഇത്രയും വലിയ വേദന തരും എന്ന് ഞാൻ വിച്ചാരിച്ചില്ല “