അന്നവൾ എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു ,
” അജിയേട്ടാ ,എന്റെ അച്ചനെം അമ്മയെം കുറിച്ച് ചോദിച്ചില്ലെ ?”
“മം”
“എന്റെ അമ്മ ദേവിക ,ജോസഫ് അപ്പച്ചന്റെ കൂട്ടുകാരൻ ദിവാകരന്റെ മോൾ ആണ് എന്റെ അമ്മ ദിവാകരൻ അപ്പുപ്പന് ജോൺ അച്ചായാന്റെ തോട്ടത്തിൽ ആയിരുന്നു ജോലി , അമ്മക്ക് അമ്മയുടെ അച്ചൻ മത്രമെ ഉണ്ടായിരുന്നോളു അമ്മയുടെ അമ്മ വർഷങ്ങൾ ക്ക് മുൻപെ മരിച്ച് പോയിരുന്നു ,അന്നത്തെ കാലത്ത് സ്കൂളിൽ ഒന്നും പോകാത്ത കാരണം അമ്മ ജോൺ അച്ചായന്റെ വീട്ടിൽ പണിക്കും പോകുമായിരുന്നു ആ സമയത്ത് ആണു അമ്മ എന്റെ അച്ചനും ആയി ഇഷ്ടത്തിൽ ആകുന്നത് അവർ തമ്മിൽ അടുത്തു
പക്ഷെ അവരുടെ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല എന്തോ ചില കാരണങ്ങൾ കൊണ്ട് അവർ വേർപിരിഞ്ഞു ,അച്ചൻ ഈ നാട്ടിൽ നിന്നു ജോലി തേടി പുറത്ത് എവിടെക്കൊ പോവുകയും ചേയ്തു ,അച്ചൻ പോയി കഴിഞ്ഞാണ് അമ്മ അറിയുന്നത് ഞാൻ അമ്മയുടെ വയറ്റിൽ വളരുന്ന കാര്യം ,അപ്പോഴേക്കും എല്ലാം കൈവിട്ടിരുന്നു അമ്മ ഗർഭണി ആണെന്നു അറിഞ്ഞ അപ്പുപ്പൻ ആരോടും പറയാതെ ഈ നാട്ടിൽ നിന്ന് അമ്മയെം കൊണ്ട് ഒരു ബന്ധു വീട്ടിലെക്ക് പോയി ,അവിടെ വെച്ചാണ് ഞാൻ ഉണ്ടാകുന്നത് ,
ഞാൻ ജനിച്ച് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അപ്പുപ്പനും ഞങ്ങളെ വിട്ടു എന്നെന്നെക്കും വിട പറഞ്ഞു ,പിന്നിട് അമ്മ വീട്ടു ജോലിയും കരിങ്കൽ ക്വാറിയിലെ പണിയും ഒക്കെ എടുത്തിട്ടാണ് എന്നെ വളർത്തിയത് ,അങ്ങനെ ഞങ്ങൾ സുഖമായി ജീവിക്കുന്ന സമയം എനിക്ക് പന്ത്രണ്ട് വയസ് ഒക്കെ ആയി ,വീണ്ടും ഞങ്ങളുടെ ജീവിതത്തിലെക്ക് ഇടുത്തി പോലെ ആണ് ആ സംഭവവും വരുന്നത് ക്വാറിയിൽ വലിയോരു സ്ഫോടനം അതിൽ അമ്മക്ക് സാരമായി തന്നെ പരിക്ക് പറ്റി ,അതു കഴിഞ്ഞ് കുറച്ചു നാൾ മാത്രമെ. എന്റെ അമ്മ……”
അവൾ ബാക്കി പറയാനക്കാതെ എന്റെ നെഞ്ചിൽ കിടന്നു വിത്തുമ്പി,
” ലെച്ചു .. ലെച്ചു.. നീ കരയാതെ, മതി കഥ പറഞ്ഞത് ,നിനക്ക് വിഷമമാകുന്ന കാര്യങ്ങൾ ഒന്നും കേൾക്കണ്ടാ,… എനിക്ക് അറിയുകയും വേണ്ടാ .. എനിക്ക് നിന്നെ മതി നിന്നെ മാത്രം, പുഞ്ചിരിക്കുന്ന എന്റെ ലെച്ചു നെ കാണാന എനിക്ക് ഇഷ്ടം ,അല്ലാതെ നീ ഇങ്ങനെ നിന്നു വിതുമ്പുന്നത് കാണാൻ ഉള്ള ത്രാണി എനിക്ക് ഇല്ലാ..”