താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Posted by

അവൾ അതും പറഞ്ഞ് എന്റെ നെറ്റിയിലും കഴുത്തിലും കൈ വെച്ചു നോക്കി ,

” പനി ഒന്നും ഇല്ല ,പക്ഷെ ചെറു ചൂടുണ്ട് “

അവൾ പറഞ്ഞു ,

“മം”

“അല്ല അജിയേട്ടാ ഇന്നലെ തല ഇടിച്ചതിന്റെ ആണൊ ,”

” അറിയില്ല “

ഞാൻ അതും പറഞ്ഞ് എന്റെ തലയിൽ ആ ഇടിച്ച ഭാഗം തടവി നോക്കി ,ആ ഭാഗത്ത് കൈ കൊണ്ടതും നല്ല വേദന എടുത്തു ,

“ആഹ്”

എന്റെ വായിൽ നിന്ന് അറിയാതെ സൗണ്ട് വന്നു ,

“ഞാൻ നോക്കട്ടെ “

അവൾ അതും പറഞ്ഞ് തല ഇടിച്ച ഭാഗത്ത് നോക്കി ,

” ദേ ചോര ചത്തു കിടക്കുന്നു, ഞാൻ ഇന്നലെ പറഞ്ഞതാ മരുന്ന് വെക്കാം എന്നു ,അപ്പോ കേട്ടില്ല “

അവൾ ചെറു ദേഷ്യത്തോടെ പറഞ്ഞു ,

”അത് ആ സമയത്ത് കുഴപ്പം ഒന്നും തോന്നിയില്ല “

” ഇപ്പോ പണിയായില്ലെ “

“ഞാനെ വല്ല മരുന്നും ഉണ്ടൊ എന്ന് നോക്കിട്ട് വരാം “

അവൾ അതും പറഞ്ഞ് പുറത്തെക്ക് പോയി ,

കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഒയിൽ മെന്റ് ഒക്കെ ആയി വന്നു ,

അതു അവൾ തന്നെ തലയിൽ പുരട്ടി തന്നു ,

” ഏട്ടാ തലവേദന ക്കു ഉള്ള ഗുളിക്ക ജോളി ചേച്ചിയുടെ അടുത്ത് കാണും ഞാൻ കുറച്ച് കഴിഞ്ഞ് എടുത്തോണ്ട് വരാം “

അതും പറഞ്ഞ് അവൾ മുറിയിൽ നിന്ന് പോകാൻ ഒരുങ്ങി ,

”മം, അല്ല നീ പോവെണൊ”

” അതെ ,ജോളി ചേച്ചി ഫാക്ടറിയിലേക്ക് പോയി കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരാം “

“ജോളി ചേച്ചി വന്നോ വീട്ടിൽ പോയിട്ട് “

Leave a Reply

Your email address will not be published. Required fields are marked *