താഴ് വാരത്തിലെ പനിനീർപൂവ് 3 [AKH]

Posted by

അവൾ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു ,
എന്താണെനറിയില്ല അവൾ കഴിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ,അവളുടെ ഒരോ ചലനങ്ങളും ഞാൻ വീക്ഷിച്ചോണ്ടിരുന്നു ,നമ്മൾ അത്രയും സ്നേഹിക്കുന്ന ആൾ നമ്മുടെ ഒപ്പം ഇരുന്നു സംതൃപ്തിയോടെ ഭക്ഷണം കഴിക്കുന്നത് കാണുബോൾ ഉള്ള സുഖം ഒന്നു വേറെ തന്നെ ആണു,

” എന്താ അജിയേട്ടാ കഴിക്കുന്നില്ലെ “

അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ നോക്കി കൊണ്ട് അവൾ ചോദിച്ചു ,

” മം. കഴിക്കാം”

ഞാൻ അതും പറഞ്ഞ് വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി ,
ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി പ്രത്യക്ഷ പ്പെട്ടു.

അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.

ഞാൻ കൈ കഴുകി ടീവി കാണാൻ വേണ്ടി സോഫയിൽ ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ
” ഇന്നാ കഴിച്ചോ ” എന്നു പറഞ്ഞു കൊണ്ട് അവൾ കൈതചക്ക മുറിച്ചു കഷ്ണങ്ങൾ ആക്കി പ്ലേറ്റിൽ ഇട്ടു കൊണ്ടുവന്നു ,

ഞാൻ അതു കഴിച്ചു കൊണ്ട് സോഫയിൽ ചാരി കിടന്നു ടീവി കാണാൻ തുടങ്ങി ,
അവൾ സോഫയുടെ അടുത്ത് താഴെ ഇരുന്നു ടി വി കാണാനും.

ഇടക്ക് ഒക്കെ ചില വൈകുന്നേരങ്ങളിൽ അവൾ ഇവിടെ ഇരുന്നു ടി വി കാണാറുണ്ട് ,ജോളി ചേച്ചിയുടെ വീട്ടിൽ ടിവി ഇല്ല ഇടക്ക് ജോളി ചേച്ചിയും വന്നിരിക്കാറുണ്ട് ,

കുറച്ചു കഴിഞ്ഞ പ്പോൾ

” അയ്യോ മൂന്നര ആയോ ,
അജിയേട്ടാ ഞാൻ പോണു അരി പൊടിപ്പിക്കാൻ പോകണം “

അതും പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി ,ഇനി അവളെ രണ്ടു മണിക്കൂർ കഴിഞ്ഞു നോക്കിയാ മതി.
ഞാൻ വീണ്ടും ടീവി യിൽ കണും നട്ട് ഇരുന്നു ,

കുറച്ചു സമയത്തിനു ശേഷം ഒരു നാലുമണി ആയിട്ടുണ്ടാകും ആ സമയത്ത് ഞാൻ ആണെങ്കിൽ ടീവിയിലെ പ്രോഗ്രാമിൽ ലയിച്ച് ഇരിക്കുക ആയിരുന്നു. പെട്ടെന്ന് ആണു രണ്ടു കൈകൾ എന്റെ പുറകിൽ നിന്നു എന്റെ കണ്ണുകളെ മൂടിയത് ,

Leave a Reply

Your email address will not be published. Required fields are marked *