താഴ് വാരത്തിലെ പനിനീർപൂവ് 3
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 3 Author : AKH | Previous Parts
അജിയുടെ ജീവിത യാത്ര തുടരുന്നു
ഞാൻ താഴ് വാരത്ത് എത്തിയിട്ട് ഒരു മാസം തികഞ്ഞു ,അങ്ങനെ എനിക്ക് ആദ്യ ശബളം കിട്ടിയ ദിവസം അന്നോരു ശനിയാഴ്ച്ച ആയിരുന്നു.
അന്നു ഞാൻ നാട്ടിൽ പോകാൻ വേണ്ടി ഫാക്ടറിയിൽ നിന്ന് നേരത്തെ ഇറങ്ങി ,ഗസ്റ്റ് ഹൗസിൽ ചെന്ന് ബാഗും എടുത്ത് നാട്ടിലെക്ക് പോകാം എന്നു കരുതി ഞാൻ ഗസ്റ്റ് ഹൗസിലേക്ക് പോയി ,ഞാൻ ബാഗും എടുത്ത് വീടും പുട്ടി ഇറങ്ങി ,അപ്പോഴാണ് ഞാൻ ഒരു കാര്യം ആലോച്ചിച്ചത് ഒരു മാസം ആയിലെ ലെച്ചു എനിക്ക് വേണ്ടി അടുക്കള പണി ചേയ്യുന്നത് അവൾക്ക് കുറച്ചു കാശ് കൊടുകണ്ടെ.
പിന്നെ ജോളി ചേച്ചി ലീവ് ആണല്ലൊ അപ്പൊ ചേച്ചിയെം കണ്ടു പറഞ്ഞിട്ട് ഇറങ്ങാം എന്നു കരുതി ഞാൻ ജോളി ചേച്ചിയുടെ വീട്ടിൽ ചെന്നു.
ഞാൻ ചെന്ന് കാളിങ്ങ് ബെൽ അടിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ
“ആ, അജിയേട്ടൻ നാട്ടിൽ പോയില്ലെ?”
എന്നു ചോദിച്ചു കൊണ്ട് വാതിൽ തുറന്ന് ലെച്ചു പുറത്തെക്ക് വന്നു.
” ഞാൻ പോകാൻ ഇറങ്ങിയതാ “
ഞാൻ അതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.
” ചേട്ടൻ ഫാക്ടറിയിൽ നിന്ന് നേരെ പോകും എന്നാണല്ലോ കാലത്ത് പറഞ്ഞത് “
” രണ്ടു മൂന്നു സാധനങ്ങൾ കൂടി എടുക്കാൻ ഉണ്ടായിരുന്നു അതു കൊണ്ടു വന്നതാ, “
” ഇനി അജിയേട്ടൻ രണ്ടു ദിവസം കഴിഞ്ഞല്ലെ വരുകയൊളു ,”
“മം .കസിനു ഒരു കല്യാണലോച്ചന വന്നിട്ടുണ്ട് അതിന്റെ കുറച്ചു പരിപ്പാടി ഉണ്ട് അതു കഴിഞ്ഞെ വരു”
” അജിയേട്ടനു നോക്കുന്നില്ലെ “
“എന്ത് “