” അത് അത് സാറെ ,ഈ ആണുങ്ങൾ ആദ്യം ഞങ്ങളോട് പേരു ചോദിക്കും പിന്നെ വീടും എല്ലാം പിന്നെ ഒരോന്നു പറഞ്ഞു മയക്കി ഒരോന്നു നേടി എടുക്കും ,അതു കൊണ്ട് ഞാൻ പരിച്ചയം ഇല്ലാത്തവരോട് മീണ്ടാറില്ല “
” അപ്പോ താൻ എന്നെ ഒരു വായനോക്കി ആയിട്ടാണല്ലെ കണ്ടിരിക്കുന്നത് “
” അയ്യൊ, അങ്ങനെ ഒന്നും ഇല്ല സാറെ ,ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ല “
” ശരി ശരി ,പിന്നെ ഈ സാറെ വിളി ഒഴിവാക്കണം എന്നെ അജി എന്നു വിളിച്ചാൽ മതി”
“അയൊ എന്നെ ക്കാൾ വയസ് ഉള്ള സാറിനെ പേരു വിളിക്കാനൊ അതോ നും പറ്റില്ല “
അവൾ പറഞ്ഞു.
” എന്നാ അജിയേട്ടാ എന്നു വിളിച്ചോ ”
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു ‘
“ഉം ”
അവൾ അതിനു ഒന്നു മൂളി,
അപ്പോൾ അവളുടെ മുഖത്ത് നാണം വരുന്നതും നുണ കുഴികൾ തെളിഞ്ഞു വരുന്നതും കണ്ടു.
ഞാനും അവളും കൂടി കുറച്ചു സമയം സംസാരിച്ചു ,
അവളുടെ പേരു ലക്ഷ്മി എന്നാണു പക്ഷെ അവിടെ എല്ലാവരും വിളിക്കുന്നത് ലച്ച്മി എന്നാണു ,ജോളി ചേച്ചിയുടെ വീട്ടിൽ ആണു നിൽകുനത് എന്ന് ,പിന്നെ
പത്തു വരെ പഠിച്ചിട്ടുണ്ട് അതു കഴിഞ്ഞ് ജോളി ചേച്ചി പഠിക്കാൻ വിട്ടില്ല എന്നും പറഞ്ഞു ,പിന്നെ ഞാൻ എത്ര ചോദിച്ചിട്ടും അവളുടെ അച്ചന്നെയും അമ്മയേയും കുറിച്ച് ഒരു കാര്യം പോലും പറഞ്ഞില്ല,
അതു ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിർ കണ്ണുനീർ തളം കെട്ടി കിടക്കുന്നത് കണ്ടതോടെ ഞാൻ പിന്നെ ചോദിച്ചില്ല ,
അങ്ങനെ കുറെ നേരം സംസാരിച്ചപ്പോൾ അവൾക്ക് എന്നോട് സംസാരിക്കുമ്പോൾ ആദ്യം ഉണ്ടായിരുന്ന പേടി ഒക്കെ മാറി എന്നു മനസിലായി ,
അങ്ങനെ അന്നു മുതൽ അവളുമായി ഒരു നല്ല ചങ്ങാത്തം ഉണ്ടാക്കി ,പിന്നിട് എല്ലാ ദിവസവും ഞാൻ അവളോടും അവൾ എന്നോടും സംസാരിക്കാൻ തുടങ്ങി ,ഒരോ ദിവസവും ഫാക്ടറിയിൽ ഉണ്ടാകുന്ന സംഭവങ്ങളും എന്റെ വീട്ടിലെ കാര്യങ്ങളും എല്ലാം അവളുമായി പങ്കുവെച്ചു എന്നെ കുറിച്ചുള്ള ഒരു വിധ കാര്യങ്ങളും എന്റെ കോളേജ് ലൈഫിലെ തമാശകളും മറ്റും എല്ലാം ഞങ്ങളുടെ ഇടയിലുള്ള സംസാര വിഷയങ്ങൾ ആയിരുന്നു ,അവൾ എന്നാൽ അധികം ഓപ്പൺ മൈൻഡ് അല്ലാർന്നു ,ജോളി ചേച്ചിയുടെ വീട്ടിൽ നടക്കുന്ന ചില കാര്യങ്ങൾ ഒക്കെ പറയുമെങ്കിലും അവളുടെ വീടിനെ പറ്റിയും അവളുടെ അച്ചനെയും അമ്മയെയും കുറിച്ച് ചോദിക്കുബോൾ മാത്രം അവൾ മൗനം പാലിക്കും ,