തട്ടിന്‍പുറം [കട്ടകലിപ്പന്‍]

Posted by

പെട്ടെന്ന് മാധവനച്ചൻ ആ പിടി ചെറുതായി അയച്ചെന്നു തോന്നുന്നു

“യാമിനി നിന്നെ ഒരിക്കൽ പോലും വേദനിപ്പിക്കാൻ എനിയ്ക്കു ആഗ്രഹമില്ല, നിന്നെ രാജൻ പറ്റിയ്ക്കുകയാണ്‌ എന്ന് അറിഞ്ഞതുമുതൽ എനിയ്ക്കു നിന്നോട് ഒരു സഹതാപം തോന്നിയതാണ്, ആ സഹതാപം എങ്ങനെയോ അറിയാതെ…!”
ഞാൻ ആദ്യമായി മാധവനച്ചൻ വാക്കുകൾക്കായി പരതുന്നതു കണ്ടു.!

” എനിയ്ക്കു എല്ലാം അറിയാം, എനിയ്ക്കായി ആരും സഹതാപം കൊള്ളേണ്ട, ഞാനെന്റെയീ ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർത്തോളം., അതിനും സമ്മതിക്കില്ലെങ്കിൽ ഞാൻ വെല്ലടത്തും പോയി ചത്തോളം..!”
അവരുടെ കണ്ണുകൾ നനയുന്നതിനേക്കാളും അവരുടെ ആ വാക്കുകളിലെ പതർച്ച അവരുടെ വിഷമം എന്നെ മനസിലാക്കി തന്നു

ടെ.! പെട്ടെന്നൊരു അടിയാണ് യാമിനി ചെറിയമ്മയെ ആശ്ലേഷിച്ചത്.!

അവർ പെട്ടെന്ന് നിലകിട്ടാതെ താഴേയ്ക്ക് വീഴാൻ പോയി,
പക്ഷെ അതിനു മുന്നേ മാധവൻ വല്യച്ഛന്റെ ആ ബലിഷ്ഠമായ വലിയ കൈകൾ അവരെ വാരിയെടുത്തു,
അവർക്കു കാര്യം എന്താണെന്നു മനസിലാവുന്നതിനു മുന്നേ മാധവനച്ചൻ അവരെ ആ വിശാലമായ നെഞ്ചിലേയ്ക്ക് ചേർത്ത് നിർത്തി..,

“അങ്ങനെ നീ മരിക്കുക ആണേൽ അത് എന്റെ ഈ നെഞ്ചിൽ കിടന്നു മാത്രമായിരിക്കും.!” പുള്ളി പിന്നെയും അവരെ ചേർത്തുപിടിച്ചു

പക്ഷെ ഒട്ടൊരു പണിപ്പെട്ടു യാമിനിച്ചെറിയമ്മ ആ പിടിയിൽ നിന്ന് അയഞ്ഞുമാറി.

” ഒരിക്കലുമില്ല, എന്റെ ഭർത്താവു എങ്ങനെ ആയാലും ഞാൻ അന്നും ഇന്നും ഒരു ശരീരവും ഒരു മനസും ഉള്ളവൾ ആയിരിക്കും, മരണം വരെ.!”

യാമിനി ചെറിയമ്മയുടെ ആ നിശ്ചയദാർട്യത്തിനു മുന്നിൽ മാധവൻ വല്യച്ഛനെപോലെതന്നെ ഞാനും സ്തബ്ധനായി പോയി.!

ഈ മിണ്ടാപ്രാണിയുടെ ഉള്ളിൽ ഇത്രയും വീര്യം ഉണ്ടായിരുന്നോ.? എന്നെ അത്ബുധപെടുത്തി.!

അവർ പിന്നെ ഒന്നും മിണ്ടാതെ അവിടെനിന്നു ഓടിമാറുന്നതു ഞാൻ കണ്ടു,
കുറച്ചു കഴിഞ്ഞപ്പോൾ ആ നിഴലുളകളുടെ കളികളിൽ മാധവൻ വല്യച്ചനും മറഞ്ഞു.!

പക്ഷെ എന്റെ ഉള്ളിലെ അവരോടു തോന്നിയ ആ ചെറിയ ഇഷ്ടങ്ങൾ അറിയാതെ ഒരു ആരാധനയിലേയ്‌ക്കോ പ്രണയത്തിലേയ്‌ക്കോ വഴിമാറുന്നതായി എനിയ്ക്കു തോന്നി.!

Leave a Reply

Your email address will not be published. Required fields are marked *