പിന്നീട് എന്റെ ജീവിതം ഒരുപ്പാട് മാറി..
ഫ്ലൈറ്റ് ഇറങ്ങി ഞങ്ങൾ വീട്ടിലേയ്ക്കു ഒരു ടാക്സിയിൽ എത്തി,
എന്റെ തറവാട് ആകെ മാറിയിരുന്നു വല്യച്ചന്റെ മരണ ശേഷം രണ്ടു വർഷത്തിനുള്ളിൽ യാമിനി ചെറിയമ്മ മരണമടഞ്ഞു,
കുട്ടികളെ അമ്മയുടെ അടുത്താക്കി ഞാനും രമ്യയും മാത്രം തറവാട്ടിലേക്ക് നടന്നു
അവിടെ ഇപ്പൊ രാധിക അമ്മായിയും കുടുംബവും മാത്രമാണ് ബാക്കിയുള്ളവരെല്ലാം ഓണം പ്രമാണിച്ചു വരുന്നതേ ഉള്ളു
ഞാൻ രമ്യയെയും കൂട്ടി വെറുതെ ആ തറവാട്ടിലൂടെ നടന്നു.,
ഞാൻ അറിയാതെ ആ തട്ടിൻപുറത്തേയ്ക്കുള്ള കോവണിപ്പടിയുടെ കൈവരമ്പിൽ പിടിച്ചു,
” എന്തെ ആലോചിച്ചു നിക്കണേ.?” രമ്യയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്.
“രമ്യേ എനിക്ക് നീ ഇ ഓണത്തിന് ഒരു സമ്മാനം തരാമോ.?”
ഞാൻ പ്രണയാർദ്രമായി അവളെ നോക്കി
” എന്ത് സമ്മാനം.?!” അവളെന്നെ നോക്കി
ഞാൻ ചിരിച്ചുകൊണ്ട് അവളെ വലിച്ചു ആ കോണിപ്പടികൾ കയറി,
ഓർമ്മകൾ ഉറങ്ങുന്ന ആ തട്ടിൻപുറത്തേയ്‌ക്ക്……