“ഇപ്പോൾ എന്തിനാ അങ്ങനെയൊക്കെ പറയുന്നത് അച്ഛൻ… എനിക്കു ഒന്നും വേണമെന്ന് ആഗ്രഹിച്ചല്ല ഇവിടെ വന്നതു…”
“അതെനിക്കു അറിയാം മോനെ… ഞാൻ പറഞ്ഞത് ഇവിടെ മറ്റാരിലുമതികം അധികാരം മോന് ഉണ്ടെന്നാണ്… അതുകൊണ്ടു ആരെന്തു പറഞ്ഞാലും മോനിവിടെ തന്നെ നിൽക്കണം…”
അതിനു തലയാട്ടുമ്പോൾ എനിക്കു അച്ഛനോടുള്ള സഹാനുഭൂതിയേകാൾ വീണ്ടും കുറച്ചു നാളെങ്കിലും മീരയെ കാണാൻ പറ്റുമെല്ലോയെന്ന വിചാരമായിരുന്നു.
““നാരായണ…. നാരായണ…”“
എന്റെ മുറിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ അച്ഛൻ മന്ത്രിച്ചു… കുറച്ചു ദിവസങ്ങൾ ഞാൻ വല്യമ്മയുടെയും, ചിറ്റയുടെയും മുഖത്തു നോക്കിയില്ല… കഴിവതും അവരുടെ കൺവെട്ടത്തു നിന്നും ഒളിച്ചു നടന്നു.. മുറിയിലെ ജനാലയിലൂടെ ഇടക്കു പത്തായപുരയിൽ പോവുന്ന മീനാക്ഷിയെയും, മുത്തതു കൂടെ ഓടി കളിക്കുന്ന അമ്മു മോളെയും, ഒരോ പണിക്കു നടക്കുന്ന ജോലിക്കാരെയുമെല്ലാം കണ്ടെങ്കിലും മീര മാത്രമെന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു… ഊട്ടുപുരയിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ മാത്രം കിട്ടുന്ന മീരാ ദർശനമായിരുന്നു എകെ ആശ്വാസം..
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ജനാലയിലൂടെ യാദൃച്ഛികമായി പത്തായ പുരയുടെ മുന്നിലെ കാടും പടലയും ഒരു അരുവാ കത്തികൊണ്ടു വീശി കളയുന്ന മീരയിൽ ദൃശ്ട്ടി പതിഞ്ഞു.. മഞ്ഞകലർന്ന വെള്ളനിറത്തിലുള്ളൊരു ബ്ലൗസ്സും, മഞ്ഞ പാവാടയും അതിനു മുകളിലായി കറുത്ത ഹാൽഫ് സാരിയുമായിരുന്നു അവളുടെ വേഷം… സാരിയുടെ തുമ്പ് വയറിനു ചുറ്റും വട്ടത്തിലെടുത്തു അരയിൽ കുത്തിയിട്ടുണ്ട്.. ഞാൻ മുറിയിൽ നിന്നും ഇറങ്ങി അവളു നിന്ന ഭാഗത്തേക്കു നടന്നു.. എന്തെങ്കിലുമൊക്കെ മിണ്ടണം, പറ്റുമെങ്കിലൊരു സൗഹാർദ്ദ ബന്ധമവളുമായി സ്ഥാപിക്കണം… അതായിരുന്നു മനസ്സിലെ ലക്ഷ്യം.