“എന്റെ അമ്മയെ കുറിച്ചു വെല്ലോം പറഞ്ഞാൽ… വല്യമ്മയാ കോപ്പാ എന്നൊന്നും ഞാൻ നോക്കില്ലാ… ഓർത്തോണം തള്ളേ…”
അതും പറഞ്ഞു ഞാൻ ഇല ചുരുട്ടി എടുത്തു അവിടെ നിന്നും വേഗത്തിൽ പുറത്തോട്ടു നടന്നു… എന്റെ കൈയിൽ നിന്നുമാ ഇല വാങ്ങിയതു മീര ആണെന്നു പോലും ശ്രെദ്ധിക്കാനുള്ള ബോധം എനിക്കപ്പോൾ ഇല്ലായിരുന്നു… ബുദ്ധിയേയും, ബോധതിനെയുമെല്ലാം ക്രാധം കീഴടക്കിയിരുന്നു…
“” നീ ആരെയാടാ പേടിപ്പിക്കുന്നത്…. നിങ്ങൾ അവൻ പറഞ്ഞതു കേട്ടോ…“”
ഞാൻ മുറിയിലേക്കു നടന്നപ്പോൾ പുറകിൽ നിന്നും വല്യമ്മയുടെ രോദനം കേട്ടു… ഇനി ഇവിടെ ഒരു നിമിഷം പോലും നിൽക്കുന്നില്ല.. പെട്ടിയും ചട്ടിയുമെക്കെ എടുത്തു ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങണം, ഇവിടേക്കു വന്നതു തന്നെ വലിയ തെറ്റായി പോയി… ഞാൻ റൂമിൽ കേറി പെട്ടി തുറന്നു വസ്ത്രമെല്ലാം അടുക്കി വെക്കാൻ തുടങ്ങി… രാത്രിയിൽ വണ്ടി ഒന്നും കാണില്ല, കുഴപ്പമില്ല… ഏതേലും വഴി അരികിലിരുന്നിട്ടു നാളെ രാവിലത്തെ വണ്ടി കേറി പോകും…
“ശ്രീ… മോനിതു എന്താ ചേയ്യുന്നേ…”
റൂമിലേക്കു കടന്നു വന്ന ഉഷാമ്മ എന്റെ കൈയിൽ പിടിച്ചു നിർത്തി ചോദിച്ചു…
“ഇനി ഇവിടെ പറ്റില്ലാ ഉഷാമ്മേ… ഞാൻ തിരിച്ചു പോകുവാ..”
അവരുടെ കൈ വിടുവിച്ചു ഞാൻ പറഞ്ഞു..
“ഇവിടെ ഇതൊക്കെ പതിവാ…. മോൻ ഇതൊന്നും കേട്ടു വിഷമിക്കേണ്ട…”
ഉഷാമ്മ എന്നെ സമാശ്വസിപ്പിക്കാൻ പരിശ്രെമിച്ചു… പക്ഷെ ഇപ്പോളെന്റെ മനസ്സിൽ ഇവിടെ നിന്നാൽ ഇനി എങ്ങനെ എല്ലാവരുടെയും മുഖത്തു നോക്കുമെന്ന ഭയമായിരുന്നു… ഞാൻ തുണിയും മണിയുമെല്ലാം ബാഗിലാക്കി കട്ടിലിൽ നിന്നും എഴുനേറ്റു…