വല്യമ്മ ഉപദേശ സ്വരത്തിൽ എന്നോടു പറഞ്ഞു…
“അങ്ങനെയുള്ള ഭാഗ്യമൊന്നും എനിക്കു വേണ്ട വല്യമ്മേ….”
“അമ്മക്കു ഇതിൽ പറയാൻ അഭിപ്രായമൊന്നും ഇല്ലേ…”
വല്യമ്മ തിരിഞ്ഞു അച്ഛമ്മയോട് ചോദിച്ചു…
“ഞാനെന്തു പറയാനാ കുട്ട്യേ…. കുരിയാട്ട് നല്ല തറവാടാ… ആരും മോശം പറയില്ലാ…”
അച്ഛമ്മ പറഞ്ഞു..
“മുരളിക്കു എന്താ അഭിപ്രായം…”
വല്യമ്മ അച്ഛനെ നോക്കി ചോദിച്ചു…
“അവനു പ്രായം ഒന്നും ആയില്ലല്ലോ ചേച്ചി… ഇതൊക്കെ നമ്മുക്കു പിന്നെ സമയമെടുത്തു ആലോചിക്കാം..”
അച്ഛൻ ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ വല്യമ്മക്കു മറുപടി നൽകി…
“നാളെ നടത്തണമെന്നൊന്നും അവരും പറഞ്ഞില്ല മുരളി…. ആ കൊച്ചിന്റെ പടുത്തമൊക്കെ തീർന്നിട്ടു മതി… ഇപ്പോൾ ഒന്നു പറഞ്ഞു വെക്കുന്നു എന്ന് മാത്രം…”
വല്യമ്മ വീണ്ടും ശബ്ദമുയർത്തി പറഞ്ഞു… ചുറ്റിനുമുള്ള എല്ലാവരും വല്യമ്മയെ തന്നെ നോക്കി ഇരുന്നു…
“മ്മ്…”
അതിനു അച്ഛനൊന്നു മൂളി… എന്റെ കല്യാണത്തിനു മൂളി സമ്മതം കൊടുക്കാൻ ഇയാൾ ആരാ എന്ന ചിന്തയായിരുന്നു എനിക്കു അപ്പോൾ…
“കേട്ടല്ലോ ശ്രീ… ബാക്കി എല്ലാവർക്കും സമ്മതമാണ്…”
വല്യമ്മ വീണ്ടും ഭക്ഷണത്തിലേക്കു കൈയിട്ടു പറഞ്ഞു…
“അതിനു…. എന്റെ കല്യണ കാര്യം ഇവരാരുമല്ലാ തീരുമാനിക്കേണ്ടത്…”
ഞാൻ പറഞ്ഞപ്പോളെന്റെ കൈയും കാലുമെല്ലാം രോഷം കാരണം വിറക്കുന്നുണ്ടായിരുന്നു..
“നിന്റെ അപ്പനും അച്ഛമ്മയും അല്ലാതെ പിന്നെ ആരാടാ… ചത്തു പോയ നിന്റെ തള്ളയാണോ തീരുമാനിക്കേണ്ടതു…”
വല്യമ്മ ചാടി എഴുന്നേറ്റു നിന്നു ചോദിച്ചു… അടുത്തിരുന്ന രാജൻ വല്യച്ഛൻ വല്യമ്മയുടെ കൈയിൽ ചാടി പിടിച്ചു ഇരുത്താൻ നോക്കി… ഇതു കേട്ട ഉടനെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മേശയിൽ ഞാൻ രണ്ടു കൈയും വലിച്ചു അടിച്ചിട്ടു ചാടി എഴുന്നേറ്റു…