അമ്മു പറഞ്ഞപ്പോൾ മീര അവളുടെ ചെവിയിൽ പിടിച്ചു ചെറുതായി ഒന്ന് തിരുമ്മി..
“ആ കപ്പളക്കാ തോരൻ നിന്റെ മീര ചേച്ചി വെക്കുന്നതാണോ…. ഞാൻ ചോദിക്കണമെന്ന് ഓർത്തതാ… അതിന്റെ കൂട്ട് എനിക്കൂടെ ഒന്ന് പറഞ്ഞു തരണേ..”
ഞാൻ അമ്മു മോളെ നോക്കി പറഞ്ഞപ്പോൾ മീരയുടെ മുഖത്തു ചെറിയൊരു ജാഡ കലർന്ന പുഞ്ചിരി വിടർന്നു.. ആദ്യമായി ആണ് ഇവളെയിങ്ങനെ ചിരിച്ചു കാണുന്നത് എന്ന് ഞാനോർത്തു… ചിരിക്കുമ്പോൾ വിരിയുന്നയാ നുണക്കുഴി ഒന്ന് കാണാനായി എന്തു രസമാണ്..
“കൊച്ചച്ചന് അതിന്റെ കൂട്ട് പഠിച്ചിട്ടു എന്തിനാ…”
“അതോ… അതെ അമ്മു മോളെ… കൊച്ചിയിലെ വീട്ടിൽ മുഴുവൻ എലി ശല്യമാ… ആ കപ്പളക്കാ തോരൻ കൊണ്ടുപോയി ഇട്ടു കൊടുത്താൽ എല്ലാം ചത്തു പൊക്കോളും..”
ഞാൻ പറഞ്ഞപ്പോൾ മീര ചിരിക്കുന്ന അമ്മു മോളുടെ തലയിൽ ഒരു തട്ടു കൊടുത്തിട്ടു തിരിഞ്ഞു നടന്നു..
തുടരും….