“ഉഷാമ്മേ… ഇതു മാറ്റി വെക്കാനൊരു പാത്രം തരുമോ..”
ഞാൻ ഉദ്ദേശിച്ചതുപോലെ ചോദ്യം കേട്ട ഉടനെ ഉഷാമ്മ ഒരു പാത്രമെടുത്തു അത് കഴുകാനായി പുറത്തേക്കു പോയി..
ഞാൻ പെട്ടന്നു തന്നെ നനഞ്ഞ വെള്ള തുണി അവളുടെ നെറ്റിയിലേക്ക് നീട്ടി… ഉരുട്ടികൊണ്ടിടുന്ന ഉരുള അവൾ നിലത്തേക്കു ഇട്ടിട്ടു പെട്ടന്നു തന്നെ എന്റെ കൈയിൽ കയറി വട്ടം പിടിച്ചു..
“മുഖത്തു മാവിരിക്കുന്നു…”
രോക്ഷാകുലയായ അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.. അവളുടെ മറ്റെ കൈകൊണ്ടു മുഖത്തു ഒന്ന് തപ്പി നോക്കി ഞാൻ പറഞ്ഞത് സത്ത്യമാണെന്നു മനസ്സിലായപ്പോൾ എന്റെ കൈയിലെ പിടി വിട്ട് നനഞ്ഞ തുണി വാങ്ങി അവൾ തന്നെ മുഖം തുടച്ചു.. പക്ഷെയിപ്പോൾ എന്റെ കൈ ചുറ്റും അവൾ പിടിച്ചടത്തു മാവായിരുന്നു… അതു തൂത്തു കളയാനായി തുണി അവൾ എനിക്കു നേരെ നീട്ടി… ഞാനതു വാങ്ങി കൈ തുടയ്ക്കുമ്പോളെന്റെ പരാക്രമത്തിനു ബലിയാടായി നിലത്തു കിടക്കുന്ന ആ ഉരുളയെ ഞാനൊന്നു നോക്കി…
അന്ന് പിന്നൊന്നും മീരയോടു സംസാരിക്കാനുള്ള ധൈര്യമെനികില്ലായിരുന്നു… അത്താഴം കഴിഞ്ഞു കിടക്കാനായി നടക്കുമ്പോൾ അമ്മു മോളേയും അവളുടെ തോളിൽ കൈകളിട്ടു നിൽക്കുന്ന മീരയേയും കണ്ടു..
“നല്ല പൊറോട്ട ആരുന്നു കൊച്ചച്ചാ…”
അമ്മു മോളെന്നെ കണ്ടപ്പോൾ പറഞ്ഞു…
“കൊഴപ്പമ്മില്ലന്നെ ഒള്ളു…”
അമ്മുവിന്റെ തലയിൽ വിരലുകൊണ്ട് ചിത്രം വരച്ചു കൊണ്ടു തല താഴ്ത്തി മീര മൊഴിഞ്ഞു…
“മീര ചേച്ചിക്കു അസൂയയാ കൊച്ചച്ച…. ചേച്ചിക്കു എന്നും ഒരു കപ്പളക്കാ തോരൻ മാത്രം വെക്കാൻ അറിയാം..”