“എന്താ ഉഷാ വല്യമ്മേ…”
“മോളെ മീനാക്ഷി… നീ കുറച്ചു എണ്ണ എടുത്തു ശ്രീക്കു കൊടുത്തേ..”
ഉഷാമ്മ പറഞ്ഞപ്പോൾ മീനാക്ഷി നീല പാവാട അല്പം ഉയർത്തി കുത്തി, അവിടെ കിടന്ന ഒരു തടിയുടെ ഉരിപ്പിടത്തിൽ കയറി നിന്നു മുകളിൽ നിന്നും ഒരു കുപ്പി പുതിയ എണ്ണ എടുത്തു… കൈ ഉയർത്തി നിൽക്കുന്ന മീനാക്ഷിയുടെ ബ്ലൗസ്സിൽ ഒരു പകുതി ചെരട്ടയുടെ വലുപ്പമുള്ള മാറിടം ഉയർന്നു നിൽക്കുന്നത് ഞാൻ ഒളി കണ്ണിട്ടൊന്നു നോക്കി…
“തുറന്നു തരണോ…”
നിലത്തു ഇറങ്ങി കുപ്പി എനിക്കു നേരെ നീട്ടി ചെറു ചിരിയോടെ അവൾ ചോദിച്ചു… പക്ഷെ ഞാൻ വെറുതെ ഒന്നു മൂളുക മാത്രമേ ചെയ്തൊള്ളു… കുറച്ചു മുൻപ് ഇവളെന്നെ വായിൽ നോക്കി എന്നു വിളിച്ചതെന്റെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു.. അവൾ കുപ്പി തുറന്നു തന്നിട്ടു വീണ്ടും അടുക്കളയുടെ പുറത്തേക്കു പോയി…
ഞാൻ നല്ലതുപോലെ മാവു കുഴച്ചു ഉരുണ്ടയാക്കി അതിൽ കുറച്ചു എണ്ണയും പരട്ടി ചോദിച്ചു..
“ഉഷാമ്മേ… ഒരു നനഞ്ഞ തുണി കിട്ടുമോ ഇതൊന്നു മൂടി വെക്കാൻ…”
ഞാൻ ചോദിച്ച ഉടനെ ഉഷാമ്മ അകത്തേക്കു കയറി പോയി ഒരു ചെറിയ തുണി കഷ്ണവുമായി തിരിക്കെ വന്നു… അതു നല്ലപോലെ കഴുകി എനിക്കു തന്നു. ഞാൻ മാവ് അതു കൊണ്ടു മൂടി വെച്ചിട്ടു, മീനാക്ഷി മുൻപ് കയറി നിന്ന ഇരിപടത്തിൽ കൈ തട്ടി പൊടി കളഞ്ഞിട്ടു ഇരുന്നു…
“എത്ര നേരം മൂടി വെക്കണം മോനേ…”
ഉഷാമ്മ തിരക്കി…
“അര മണിക്കൂർ മൂടി വെക്കണം അമ്മേ…”
ഞാൻ ഉഷാമ്മയെ അമ്മയെന്നു വിളിക്കുന്നത് കണ്ടിട്ടാവും ലളിതെ ചേച്ചി എന്നെ നോക്കിയൊന്നു ചിരിച്ചു..