“പൊറോട്ട കഴിക്കാൻ തോനുന്നു… ”
“അവിടെ പൊറോട്ടയൊന്നും കാണില്ല മോനേ… ഇവിടെ ആർക്കുമുണ്ടാക്കാനും അറിയില്ലാ…”
“മൈദയുണ്ടേൽ ഞാനൊണ്ടാക്കാം… ഉഷാമ്മ ഒന്നു സഹായിച്ചാൽ മതി…”
“പോടാ ചെക്കാ… അതെങ്ങനെയാ ശരിയാവുക… ആൺകുട്ടികൾ അടുക്കളയിൽ കേറി ജോലി ചെയ്യുകയോ… മോൻ പറഞ്ഞു തന്നാൽ മതി, അതുപോലെ ഞാനുണ്ടാക്കാം..“
”അതെന്താ ഉഷാമേ… ആണുങ്ങൾ അടുക്കളയിൽ കയറിയാൽ അതു ഇടിഞ്ഞു വീഴുമോ… ഞാൻ കൊച്ചിയിൽ വെച്ച് അമ്മയെ സഹായിക്കാറുണ്ടായിരുന്നു…“
അടുക്കളയിൽ കുറച്ചു സമയം ചിലവഴിക്കാൻ കിട്ടിയാൽ മീരയെ ഒന്നു കാണാൻ പറ്റുമെന്നു മനസ്സു പറഞ്ഞു..
”മോന്റെ ഇഷ്ട്ടം പോലെ ചെയ്…“
ഉഷാമ്മയുടെ പകുതി സമ്മതത്തിന്റെ ബലത്തിൽ, അവരുടെ കൂടെ ഞാൻ അടുക്കളയിൽ ചെന്നു…
അവിടെ ലളിത ചേച്ചി എന്തോ കറിക്കു അരിയുന്നുണ്ടായിരുന്നു…
“മതി ലളിതെ…. ശ്രീ പൊറോട്ട ഉണ്ടാക്കാമെന്നാ പറഞ്ഞത്, പിള്ളേര് എല്ലാം ആതാവും കഴിക്കുക… തോരൻ ഇത്ര മതി ഇന്ന്…“
ഉഷാമ്മ ലളിത ചേച്ചിയെ തോണ്ടി വിളിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു, ഉഷാമ്മ പറഞ്ഞതു ചുണ്ടിന്റെ അനക്കം കൊണ്ടാണ് ലളിത ചേച്ചി മനസ്സിലാക്കുന്നത് എന്നു എനിക്കു തോന്നി.. അവരെന്നെ ഒന്നു നോക്കി അരിഞ്ഞു വെച്ച പച്ചക്കറി എടുത്തു കൊണ്ടു കഴുകാൻ പോയി..
“മോന് എന്തെക്കയാ വേണ്ടേ…”
ഉഷാമ്മ ഒരു ചെരുവത്തിൽ കുറച്ചു മൈദ കുടഞ്ഞിട്ടു എനിക്കു നേരെ നീട്ടി..
“എണ്ണ കൂടെ വേണം..”
“മീനാക്ഷി…. മോളെ മീനാക്ഷി..”
ഉഷാമ്മ വിളിച്ച ഉടനെ അടുക്കളയുടെ പുറത്തു നിന്നും മീനാക്ഷി അകത്തേക്കു വന്നു… കുറച്ചു മുൻപ് നടന്നത് ഓർത്താവും മീനാക്ഷിയുടെ മുഖത്തു എന്നെ കണ്ടപ്പോൾ നാണം വ്യക്തമായിരുന്നു… ഞാൻ ഒന്നും കണ്ട മട്ടു കാണിക്കാതെ മൈദയിൽ വെള്ളമൊഴിച്ചു കുഴക്കാൻ തുടങ്ങിയിരുന്നു..