അവന്റെ കൂടെ കുറച്ചു നേരം നടന്നിട്ടു ഞാൻ തിരികെ മുറിയിൽ പോയി… മര്യാദക്കു ഒന്നും കാണാനും പറ്റിയില്ല, സിഗരറ്റും വലിക്കാൻ പറ്റിയില്ലാ… എനിക്കു നല്ല നിരാശ തോന്നി. ഇടക്കു ഒന്ന് അതു മീരയാണെന്നു തോന്നിയപ്പോൾ എനിക്കു എന്താ ഇത്ര വിഷമവും പരവേശവും തോന്നിയതു… എന്റെ മനസ്സിൽ പെണ്ണു നല്ല പോലെ കേറി കുടിയിട്ടുണ്ടെന്നു ഉറപ്പാണ്. അവളുടെ സ്വാഭാവം വെച്ചു വളയാൻ നല്ല പാടും… മൊത്തത്തിൽ ഞാൻ വെള്ളം കുടിക്കുമെന്നു ഉറപ്പ്.
കുറച്ചു നേരം ഓരോന്നു ആലോചിച്ചു കിടന്നപ്പോൾ മുറിയിലേക്കു ഉഷാമ്മ കയറി വന്നു…
“മോൻ കിടക്കുവാരുന്നോ…”
എന്റെ കട്ടിലിന്റെ ഒരു അരികിൽ ഇരിക്കുമ്പോളവർ തിരക്കി…
“ചുമ്മാ കിടനെന്നെ ഉള്ളു… എന്താ ഉഷാമ്മേ…”
“കുറച്ചു ദിവസമായി മോനെ താഴ്പ്പോട്ടു കാണുന്നില്ലല്ലോ… സന്ധ്യെച്ചിയുമായി നടന്ന വഴക്കു കാരണമാണോ മോനിവിടെ തന്നെ ഇരിക്കുന്നത്… അതൊക്കെ ചേച്ചി മറന്നു കാണും…”
“അതൊന്നുമല്ലാ…. വെറുതെ ഇരുനെന്നെയൊള്ളു…”
“മോൻ ചോറും കൂട്ടാനും കഴിച്ചു മടുത്തോ…”
“മടുത്തോനൊക്കെ ചോദിച്ചാൽ… ചെറുതായിട്ട് മടുത്തു…”
ഞാൻ മനസ്സു മടുത്തിരുന്നു ചോറു തിന്നു… പിന്നെ അടുത്തുള്ള കട എവിടെയാണെന്നും എനിക്കു അറിയണമായിരുന്നു… വീട്ടിൽ നിന്നും വന്നപ്പോൾ എടുത്തു ബാഗിലിട്ട സിഗരറ്റ് പെട്ടി തീരാറായിരുന്നു..
“ഇവിടെ അടുത്തു ആ നാലു മുക്കിൽ മാത്രമേ കടയൊള്ളോ…”
“അല്ല മോനേ… നമ്മുടെ വീടിനു പുറകിലെ വഴി കൂടെ കുറച്ചു നടന്നാൽ ഒരു നദിയുണ്ട്, അതു താണ്ടിയാൽ തൊട്ടടുത്തു ഒരു ഗ്രാമമുണ്ടു… അവിടെ രണ്ടു മൂന്നു കടയുണ്ട്… അതിൽ ഒരെണ്ണം ചായ കടയാ.. മോന് എന്താ കഴിക്കാൻ വേണ്ടതു എന്നു പറഞ്ഞാൽ ഞാനുണ്ടാക്കി തരാം…”