“ആരേലും കാണുമോ എന്നതാ പേടി….”
ശബ്ദം താഴ്ത്തി മീനാക്ഷി പറഞ്ഞു…
“കണ്ടാലെന്താ… നിന്നെ ഞാൻ കെട്ടും… ഇന്നല്ലേൽ നാളെ ഏതായാലും അതു വേണ്ടേ…”
“അതിനൊക്കെ അതിന്റെ സമയമില്ലേ സുധിയേട്ടാ… ആ മുതുക്കി തള്ളയെങ്കിലും ഒന്നു തട്ടി പോയി കഴിഞ്ഞാണ്ണേലൊരു ആശ്വാസമുണ്ടായിരുന്നു…”
മീനാക്ഷിക്കും അച്ഛമ്മയെ കുറിച്ചു നല്ല അഭിപ്രായം ആണെല്ലോ എന്നോർത്തു ഞാൻ ചിരിച്ചു..
“തള്ള ചത്താൽ പ്രശ്നം തീരുമോ… കാര്യസ്ഥന്റെ മോൻ വന്നു ചിറ്റില്ലത്തിലെ പെണ്ണിനെ ചോദിച്ചാൽ ബാക്കി ഉള്ളവരു കെട്ടിച്ചു തരുമെന്നാണോ എന്റെ മണ്ടി പെണ്ണു വിചാരിച്ച് വെച്ചേക്കുന്നതു….“
”ഞാനതിനു ചിറ്റില്ലത്തിലെ പെണ്ണല്ലല്ലോ… ഇവിടെ വന്നു നിൽക്കുന്നൊരു അഭയാർത്തി അല്ലേ… പിന്നെ കാർന്നോത്തി വടിയായി കഴിഞ്ഞു ഇവിടെ ഞങ്ങളെ നിർത്തുവോന് തന്നെ ആർക്കറിയാം…“
”മുരളി വല്യച്ഛൻ ആളു പാവമല്ലേ… പുള്ളിയോട് ആണേൽ വന്നു നിന്നെ പെണ്ണു ചോദിക്കാൻ എനിക്കൊരു ധൈര്യവുമുണ്ടാരുന്നു…“
”സുധിയേട്ടനും അറിയാവുന്നതല്ലേ… മുരളി വല്യച്ചന്റെ രോഗങ്ങളൊക്കെ… ആളു എത്ര നാൾ കാണുമെന്നാ…“
അതു കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി… ഇവർക്കെല്ലാം അറിയാവുന്ന എന്നാൽ എനിക്കറിയാത്ത എന്തു രോഗമാണ് അച്ഛനു…
”മുരളി വല്യച്ഛനു എന്തേലും പെറ്റിയാൽ പിന്നെയാ ഭദ്രകാളികളും കെട്ടിയോന്മാരും ആവുമല്ലേ ഭരണം…“
”അതൊന്നും പറയാറായിട്ടില്ല… കഴിഞ്ഞ ദിവസം ആ ചെറുക്കൻ സന്ധ്യ വല്യമ്മയുമായി കോർത്തു…“
”ഏതു ചെറുക്കൻ… ശ്രീയോ…“
”ആ സുധിയേട്ടാ.. ശ്രീ…“