“എനിക്കോ… എനിക്കു പ്രേമം… നിന്നോടു… അതാ ചേതം…”
ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു…
“ദേ… കൈയിലിരിക്കുന്നത് കത്തി ആണെന്നു ഞാൻ ഓർക്കത്തില്ലാ… ഇതും കൊണ്ടൊരണ്ണം അങ്ങു തന്നാലൊണ്ടല്ലോ… അല്ലേൽ തന്നെ ഇവിടെ നൂറു കൂട്ടു പ്രശ്നങ്ങളാ… അതിന്റെ ഇടയ്ക്കാ അയാളുടെ ഒരു പ്രേമം…“
”അതെന്താടോ ഈ ചെറു പ്രായത്തിൽ തനിക്കു ഇതിനു മാത്രം പ്രശ്നങ്ങൾ… പറ കേൾക്കട്ടെ…“
”താനെന്തിനാ അതു അറിയുന്നേ… ഇവിടുന്നു ഒന്നു പോയി തരാൻ പറ്റുമോ…“
”ഇവിടുന്നു ഞാൻ നിന്നെയും കൊണ്ടേ പോകു പെണ്ണേ…“
”ഇയാളു മിക്കവാറും കൊണ്ടിട്ടെ പോകു…“
എന്നെ നോക്കി പറഞ്ഞിട്ടു മുഖം ചുളുക്കി നടന്നു നീങ്ങുന്ന പെണ്ണിനെ ഞാൻ നോക്കി ചെറു ചിരിയോടെ ഇരുന്നു… അവളുടെ ഉരുണ്ട ജഘനം നടപ്പിനൊത്തു താളം വെച്ചു… ഒന്നു തിരിഞ്ഞു നോക്കുമെന്നു മനസ്സൊന്നു മന്ത്രിച്ചു… പക്ഷെ ഇല്ലാ… അവളോടിഷ്ടം പറഞ്ഞതിൽ ഒരു കുറ്റബോധവും തോന്നിയില്ല, വരുന്നിടത്തു വെച്ചു കാണാമന്ന ധൈര്യമായിരുന്നു ഉള്ളിൽ. അവൾ പോയി ആരോടും പറയില്ലാ എന്നൊരു വിശ്വാസവും…
അന്നും പതിവുപോലെ തന്നെ സിഗരറ്റും തീപ്പെട്ടിയുമെടുത്തു ഞാൻ സന്ധ്യക്കു പത്തായ പുരയിലേക്കു നടന്നു.. അതിന്റെ ഉള്ളിലായി കേറി സിഗരറ്റ് ചുണ്ടിൽ വെച്ച് മരങ്ങൾക്ക് ഇടയിൽ ഒളിച്ചിരുന്നു സ്വർണ്ണ കിരണങ്ങൾ ചൊരിയുന്ന സൂര്യനെ നോക്കി തീപ്പെട്ടി എടുത്തു.. പത്തായത്തിനു മുകളിൽ നിന്നുമെന്തോ അനക്കം കേട്ടത്… ഞാൻ പെട്ടന്നു തന്നെ സിഗരറ്റ് മാറ്റി വെച്ചു കാതോർത്തു, എന്തോ അനക്കം കേട്ടെന്നതു ഉറപ്പാണ്… വെല്ല പൂച്ചയോ അല്ലേൽ മരപ്പട്ടിയോ ആവും, അതല്ലാ വീട്ടുകാരാരേലും ആണേലോ… ഞാൻ കോവണിപ്പടി ശബ്ദമുണ്ടാക്കാതെ കയറി.. ശരിയാണ്, ഒരു മുറിയിൽ നിന്നും അനക്കം… ഒതുക്കി പിടിച്ചുള്ള ഒരാണിന്റെ സംസാരവും… കൂടെ… ഒരു പെണ്ണിന്റെ ചിരിയുമല്ലേ അത്… മനസ്സിൽ വന്ന മോശമായ ചിന്തകളെ ശാസിച്ചു ഞാൻ മുന്നോട്ടു നീങ്ങി… ചാരിയിട്ട വാതിലിനോടു തല ചേർത്തു വെച്ചു… പരിചിതമായ ശബ്ദം.. വാതിലിനെ മറി കടന്നു തകർന്നു കിടക്കുന്ന ജാലകത്തിനു അടുതെത്തി, തല ചെരിച്ചു ജനാലയിലൂടെ നോക്കി…