തണൽ 5 [JK]

Posted by

അമ്മേ…. തുറക്ക്. അപ്പോഴേക്കും നീനു പുറത്ത് നിന്നും ബഹളം വെക്കാൻ തുടങ്ങി.

ദാ.. വരുന്നു നീനു. അഭിരാമി അതും പറഞ്ഞ് പോയി വാതിൽ തുറന്നു.

വാതിൽ തുറന്നതും നീനു ഓടി വന്ന് ബെഡിൽ കയറി. എന്റെ വയറിൽ കയറിയിരുന്നു.

ഞാൻ നീനുവിനെ കളിപ്പിക്കുന്നതിനിടയിൽ അഭി എന്റെ അടുത്ത് ബെഡിൽ വന്നിരുന്നു .

ദേഷ്യയോ കിച്ചുന്. അവൾ എന്റെ മുടികൾക്കിടയിലൂടെ വിരൽ ഓടിച്ചുകൊണ്ട് ചോദിച്ചു.

ഹേയ്… അഭി. നീ അങ്ങനെ ആവശ്യം ഇല്ലാത്തത് ഒന്നും ചിന്തിക്കല്ലേ പ്ലീസ്..

ഞാൻ അഭിയുടെ തുടയുടെ മീതെക്ക് എന്റെ തല എടുത്ത് വച്ചുകൊണ്ട് പറഞ്ഞു.

കുറച്ച് നേരം അങ്ങനെ കിടന്നപ്പോഴാണ് എന്റെ മനസ്സിൽ ചെറിയ ഒരു കുരുട്ട് ബുദ്ധി ഉദിച്ചത്.

ഞാൻ പതിയെ എന്റെ വലത് കൈ തലക്ക് പുറകിലേക്ക് കൊണ്ടുപോയി അഭിയുടെ തുടയിൽ ഒന്ന് അമർത്തി.

അഹ്…. എന്ന് പറഞ്ഞ് അവൾ ഒരു പിടച്ചിലോടെ എന്റെ കയ്യിൽ കയറി പിടിച്ചു.

തോറ്റ് കൊടുക്കാൻ താല്പര്യം ഇല്ലാതെ ഞാനെന്റെ ഇടത് കൈ കൂടി അവളുടെ തുടയിലേക്ക് കൊണ്ടുപോയി.

എന്നാൽ അവൾ മുൻ കരുതലോടെ ഇരുന്നതിനാൽ എന്റെ കൈ അങ്ങോട്ടേക്ക് വരുന്നത് കണ്ടതും അവളെന്റെ കയ്യിലും കയറി പിടിച്ചു.

കിച്ചു വേണ്ടാട്ടോ.. അവൾ ദയനീയ മായി എന്നോട് പറഞ്ഞു.

എന്റെ രണ്ട് കയ്യും അഭിയുടെ കയ്യിൽ ആയതിനാൽ പിന്നെ കുറച്ച് നേരം ഞാൻ ഒതുങ്ങിയിരുന്നു.

അല്പ നേരം കഴിഞ്ഞപ്പോൾ അഭി എന്റെ കയ്യിലെ പിടി അയച്ചപ്പോൾ ഞാൻ കൈ അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു.

അതിന് ശേഷം ഞാൻ ആ കൈ ചുരിദാറിന്റെ ടോപ്പിനുള്ളിലേക്ക് കയറ്റി. അഭിയാണെങ്കിൽ എന്റെ കയ്യെ ഒന്ന് തടുക്കുക പോലും ചെയ്യാതെ എനിക്ക് പൂർണ സ്വാതന്ത്ര്യം തന്നു.

എന്റെ കൈ അഭിയുടെ മിനുസമാർന്ന വയറിലൂടെ ഇഴഞ്ഞ് നടന്നു. അവസാനം എന്റെ കൈ എത്തിനിന്നത് അഭിയുടെ പൊക്കിളിന് അടുത്താണ്.

ഒരു നിമിഷം എന്റെ കയ്യുടെ ചലനം നിന്നു പോയി.

എന്റെ തലക്ക് മുകളിൽ നിന്നും അഭിയുടെ ക്രമം തെറ്റിയ ശ്വാസഗതി ഞാൻ കേട്ടു. എന്റെയും സ്ഥിതി അതുതന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *