ഞാൻ ഇറങ്ങി വരുന്നത് കണ്ടതും ഏട്ടത്തി എനിക്ക് ഒരു ചിരി തന്നു.
നീനു… കിളികഴിഞ്ഞോടാ…
മ്മ്… കഴിഞ്ഞു. വല്യമ്മയ എന്നെ കുളിപ്പിച്ചത്. അവൾ ഒരു അതിശയം പറയും പോലെ എന്നോട് പറഞ്ഞു.
ഏട്ടത്തി നീനു പറയുന്നത് കേട്ട് അവളെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. അതിൽനിന്നു തന്നെ ഏട്ടത്തിക്ക് നീനുവിനോടുള്ള സ്നേഹം എനിക്ക് മനസ്സിലായി.
ഞാൻ ഒരു കവി മുണ്ടും ടീഷർട്ടും എടുത്തിട്ടു അപ്പോഴേക്കും നീനുവിന്റെ ഡ്രസ്സിംഗ് എല്ലാം കഴിഞ്ഞിരുന്നു.
കിച്ച.. നിന്റെ കഴിഞ്ഞകിൽ ചായ കുടിക്കാൻ വാ. ഞങ്ങൾ താഴേക്ക് പോവുവ. ഏടത്തി എന്നോട് പറഞ്ഞു.
അച്ഛാ.. ചായ ഉടിചാൻ വാ… നീനുവിന്റെ വകയും എത്തി എനിക്കുള്ള ക്ഷണം.
ആട.. ഇപ്പോവാരം. ഞാൻ അവളോട് പറഞ്ഞു.
ഞാൻ മുടി ചീകുനതിനിടയിൽ നീനുവും ഏടത്തിയും കൂടി റൂമിന് വെളിയിലേക്ക് ഇറങ്ങിപോയി.
ആ.. നീയിങ്ങു പോന്നോ.. ഞാൻ കിച്ചുനെ ചായ കിടിക്കാൻ വിളിക്കാൻ വേണ്ടി വന്നതാ.
പുറത്ത് നിന്നും ഏട്ടത്തിയും അഭിയും കൂടി സംസാരിക്കുന്നത് ഞാൻ കേട്ടു.
എന്ന ഏടത്തി നീനുവിനെയും കൊണ്ട് നടനോ ഞാനിപ്പോവരാം.
മ്മ്.. എന്ന അതികം വൈകണ്ട. ഏടത്തി അഭിയോട് അർത്ഥം വച്ച് പറയുന്നത് പോലെ എനിക്ക് തോന്നി.
അല്പം കഴിഞ്ഞതും അഭി ഉള്ളിലേക്ക് കയറിവന്ന് എനിക്ക് പുറകിൽ എന്നെയും നോക്കി റൂമിന്റെ കട്ടളയിൽ ചാരി നീനുകൊണ്ട് ചിരിച്ചു. ഇതെല്ലാം ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ട്.
നല്ല കുട്ടി. എനിക്ക് പുറക്കിൽ നിന്നുകൊണ്ട് അവൾ എന്നെ അഭിനന്ദിക്കും പോലെ വിളിച്ചു പറഞ്ഞു.
ഞാൻ അത് കേട്ട് ചീകി കൊണ്ടിരുന്ന ചീപ്പ് ടേബിളിലേക്ക് വച്ച് അഭിക്ക് നേരെ തിരിഞ്ഞു.
ചായ കുടിക്കണ്ടേ… അവൾ അതും ചോദിച്ച് പതിയെ എന്റെ അരികിലേക്ക് നടന്നുവന്നു.
ആ ചുണ്ടിൽ കള്ളത്തരത്തിന്റെ ചെറിയ ഒരു ചിരിയുണ്ട്.
അവൾ എന്റെ അടുത്തേക്ക് വരുന്നത് കണ്ടു ഞാൻ അവിടെത്തന്നെ അനങ്ങാതെ നിന്നു.
അവളെനിക്ക് മുന്നിൽ തൊട്ടു തൊട്ടില്ല എന്ന പോലെ വന്ന് നിന്നു കൊണ്ട് എന്റെ മുഖത്തേക്ക് തലഉയർത്തി നോക്കി.
ഞാൻ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ അവളെ തന്നെ നോക്കി നിന്നു.