തണൽ 5 [JK]

Posted by

ഹേയ്… അത് സാരില്ല അഭി. അവൾക്ക് എന്തറിയാം അവൾ കുഞ്ഞല്ലേ. പിന്നെ എനി അവളെന്നെ അങ്ങനെ തന്നെയല്ലേ വിളിക്കേണ്ടത്.

എന്നാലും അമ്മയും അച്ഛനും എന്ത് വിചാരിച്ചു കാണും..

നീ ഇപ്പോ അതൊന്നും ചിന്തിക്കേണ്ട. ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.

മ്മ്… അവൾ ഒരു തളർച്ചയുള്ള മൂളലിൽ മറുപടിയൊതുക്കി. അപ്പോഴേക്കും എല്ലാവരും കൈ കഴുകി വന്ന് ടേബിളിന് ചുറ്റുമിരുന്നു.

അഭിയുണ്ടാക്കിയ വിഭവ സമൃതമായ സദ്യ അവളുടെ കൈകൊണ്ട് തന്നെ അവൾ എല്ലാർക്കും വിളമ്പി കൊടുത്തു.

അച്ഛനും ചേട്ടനും ചേട്ടത്തിയും വിഭവങ്ങൾ കഴിച്ച് അവളെ അഭിനന്ദികനും മറന്നില്ല. അപ്പോഴും അമ്മ ഒരു ചിരിയോടെ മാത്രം അതെല്ലാം നോക്കികണ്ടു.

ഏട്ടത്തി തന്നെയാണ് നീനുവിന് വാരികൊടുത്തത്.

ഭക്ഷണം കഴിച്ച ശേഷം അല്പ നേരം കൂടി സംസാരിച്ചിരുന്ന് ഞങ്ങൾ അഭിയോടും നീനുവിനോടും യാത്ര പറഞ്ഞ് അവിടെനിന്നുമിറങ്ങി.

അഭിയുടെ കാറുള്ളതുകൊണ്ട് വീട്ടുകാരെ ലുലുമാള് കൂടി കാണിച്ച ശേഷമാണ് ഞാനവരെ ട്രെയിൻ കയറ്റി വിട്ടത്.

ട്രെയിനിൽ കയറാൻ നേരം അമ്മ ഒരിക്കൽ കൂടി ഓർമപ്പെടുത്തും പോലെ ” അവളുടെ ചേട്ടനോട് അച്ഛനെ വിളിക്കാൻ പറ” എന്ന് പറഞ്ഞു.

അങ്ങനെ കാര്യങ്ങളെല്ലാം ഒരു വിതം എന്റെ വഴികായി എന്ന് തന്നെ പറയാം.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായിരുന്നു.

അഭിയുടെ ചേട്ടൻ അച്ഛനെ വിളിച്ച് കാര്യങ്ങളെല്ലാം സംസാരിച്ചു.

രണ്ടുകൂട്ടരുടെയും സമയവും സൗകര്യവും അനുസരിച്ച് മറ്റുകാര്യങ്ങളും തീരുമാനിച്ചു.

അവർ അമേരിക്കയിൽ നിന്നും ഒരു മാസത്തിനുള്ളിൽ വരുമെന്നും 20 ദിവസത്തെ ലീവിനാണ് വരുന്നതെന്നും പറഞ്ഞു.

അപ്പോൾ അതിനുള്ളിൽ തന്നെ എൻഗേജ്മെന്റുo കല്യാണവും നടത്തണമെന്നും അവർ അഭിപ്രായം മുന്നോട്ട് വച്ചു. അതായത് ഒരാഴ്ചത്തെ ഗ്യാപ്പിൽ എൻഗേജ്മെന്റുo കല്യാണവും നടത്തണം എന്ന് സാരം.

യുഎസിൽ നിന്നും അഭിയുടെ വീട്ടുകാർ വരുന്നത് വരെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഞാൻ അഭിയുടെ ഫ്ലാറ്റിൽ പോകാറുണ്ട്. (നിങ്ങള് വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട. ഞാൻ മറ്റേ ഉദ്ദേശവും വെച്ച് പോയതല്ല. നീനുവിനെ കാണുക അഭിയുമായി സംസാരിച്ചിരിക്കുക അത്രമാത്രം😊 )

അവരെല്ലാം യുഎസിൽ നിന്ന് വനത്തിന്റെ പിറ്റേ ദിവസം അവരുടെ ക്ഷണപ്രകരം ഞാൻ ഫ്ലാറ്റിലേക്ക് ചെന്ന് അവരെയെല്ലാം കാണുകയും ചെയ്തു. ഒരു ആണ് കാണൽ എന്ന രീതിയിൽ.

Leave a Reply

Your email address will not be published. Required fields are marked *