ആ.. നീ എത്തിയോ..
ആ.. നീ എവിടെ… ഞാൻ തിരിച്ച് ചോദിച്ചു.
ഡാ.. ഒരു അഞ്ച് മിനിറ്റ് ഇപ്പോ എത്താം. അവൻ ഒരു പരുങ്ങലോടെ പറഞ്ഞു.
ഡാ. കോപ്പേ ഞാൻ നിന്നോട് അര മണിക്കൂർ മുൻപ് വിളിച്ചുപറഞ്ഞതല്ലെ. ഞാൻ അല്പം ദേഷ്യത്തോടെ തിരിച്ച് ചോദിച്ചു.
നീ ഒന്ന് വെയിറ്റ് ചെയ്യടാ ഞാൻ ഇപ്പോ വരാം.
Mmm എന്ന വേഗം ഇങ്ങട് എഴുനേള്.. അതും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു.
തെണ്ടി… ഞാൻ എപ്പോ വിളിച്ച് പറഞ്ഞതാ. എനി എപ്പോ എത്താനാണ്. ഞാൻ സ്വയം പിറുപിറുത്തു.
എനി എന്തായാലും അവൻ വരാൻ സമയമെടുക്കും അപ്പോഴേക്കിനും ഒരു ചായ കുടിക്കട്ടെ. ഉച്ചക്ക് ഊണ് കഴിച്ചതാണ് പിന്നെ വേറെ ഒന്നും കഴിക്കാൻ പറ്റിയിട്ടുമില്ല. എനി ചായ കുടിക്കണമെങ്കിൽ സ്റ്റേഷന്റെ ഉള്ളിൽ തന്നെ പോണം.
എന്തായാലും അഭിയെ വിളിച്ച് ഞാൻ ഇവിടെ ഏതിന് പറയാം. വീട്ടിൽ എത്തിട്ട് എനി നേരം കിട്ടിയെന്ന് വരില്ല. ഞാൻ സ്റ്റേഷന്റെ ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ ചിന്തിച്ചു.
ചേട്ടാ… ഒരു ചായ. ഞാൻ സ്റ്റേഷന്റെ ഉള്ളിലുള്ള ഒരു ചായക്കടയിൽ ഒരു ചായ പറഞ്ഞു.
പ്ലാറ്റ്ഫോമിൽ കുറച്ചാപ്പുറത് ഒരു ഫാമിലി ട്രെയിൻ വെയിറ്റ് ചെയ്തിരിക്കുന്നത് കണ്ടു. അതിൽ നീനുവിനോളം പോന്ന ഒരു പെൺകുട്ടിയുണ്ട്. അവൾ കുസൃതികാട്ടി കൊണ്ട് അവിടെയെല്ലാം ഓടി നടക്കുന്നു. അത് കണ്ടതും എന്റെ മനസ്സിലേക്ക് നീനുവിന്റെ മുഖം കയറിവന്നു. എന്റെ കുഞ്ഞിന്റെ ഓമനത്തമുള്ള മുഖം.
അല്പം കഴിഞ്ഞ് ചായകടകരൻ എനിക്ക് നേരെ ആവി പറക്കുന്ന ചായ നീട്ടി. ഞാൻ അതിന്റെ ക്യാഷും കൊടുത്ത് ആ ചായയും കൊണ്ട് അല്പം മാറിനിന്നു.
ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ ഫോണെടുത്ത് അഭിരാമിയെ വിളിച്ചു. എന്റെ ഫസ്റ്റ് റിംഗിൽ തന്നെ അവൾ കാൾ എടുത്തു.
ഹലോ… ആ കുറുകൽ എന്റെ കാതിൽ വന്നടിച്ചു.
ആഹാ.. ഉറങ്ങിയില്ലേ ഇതുവരെ.. ഞാൻ ചായ ഊതി ഒരു സിപ് കുടിച്ചുകൊണ്ട് ചോദിച്ചു.
ഇല്ല… എന്തോ ഉറക്കം വന്നില്ല.
മ്മ്.. ഞാൻ എത്തിട്ടോ. ഇപ്പോ റയിൽവേ സ്റ്റേഷനിലാണ്.