അവൻ അതും പറഞ്ഞ് ബൈക്കിന്റെ കീ തിരിച്ചു.
ഡാ.. മൈരേ ഒന്ന് നിൽക്ക് ഞാൻ മുഴുവൻ പായട്ടെ. ഞാൻ കീ റിട്ടൺ തിരിച്ച് വണ്ടി ഓഫ് ചെയ്തു.
അവൻ എന്റെ മുഖത്തേക് ചോദ്യഭാവത്തിൽ സൂക്ഷിച്ചുനോക്കി.
ഡാ. അവളുടെ പേര് അഭിരാമി. കൊച്ചിയിൽ തന്നെയാണ് താമസം. അമ്മയും ഒരു ചേട്ടനുമുണ്ട്. അവരൊക്കെ അമേരിക്കയിലാണ്. ഇവിടെ ഇവൾ മാത്രള്ളു.
പിന്നെ.. ഡാ… അവളുടെ ഒരു കല്യാണം കഴിഞ്ഞതാണ്.
ഹു.. അപ്പോ അതാണ് കാര്യം. അവൻ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
സീനാണ്. ഇത് അറിഞ്ഞാൽ അച്ഛനും അമ്മയും സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.
പിന്നെ… പിന്നെ ഒരു വഴിയുള്ളത് ഈ.. കാര്യം അവരോട് പറയണ്ട. നമ്മള് മാത്രം അറിഞ്ഞാൽ മതി. അവൻ വലിയ ഒരു ഐഡിയ പറയും പോലെ എന്നോട് പറഞ്ഞു കൊണ്ട് ചിരിച്ചു.
ഞാൻ അവൻ പറയുന്നതും കേട്ട് വെറുതെ നിന്നതേയുള്ളു.
ഹാ.. പിന്നെ കുട്ടിയോനും ഇല്ലാലോ.. അതോണ്ട് പ്രശ്നമില്ല.
കുട്ടിയില്ല എന്ന് ഞാൻ പറഞ്ഞോ.. ഞാൻ ഒരു പരുങ്ങാലോടെ അവനെ നോക്കി പറഞ്ഞു.
ങേ.. യെന്ത്. കുട്ടികളുള്ള പെണോ… നീ.. നീ വണ്ടിയിൽ കയറിക്കെ. ഇതൊന്നും ശരിയാവില്ല.
ട. ടാ.. ഡാ… പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. വണ്ടി സ്റ്റാർട്ട് ചെയ്യാൻ പോയ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
എന്റെ പൊന്നു മോനെ കിച്ച ഇത് നടക്കില്ല. അവരും സമ്മതിക്കില്ല ഞാനും സമ്മതിക്കില്ല.
ഡാ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കദ്യം.
ഹും.. അത് കേട്ട് അവൻ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി.
ഞാൻ അവളുടെ കഥയും ഞങ്ങളുടെ അടുപ്പവും എല്ലാം അവന് വിശദമായി പറഞ്ഞുകൊടുത്തു.
ഡാ… നീ പറയുന്നത് ഒക്കെ ശരിയായിരിക്കും പക്ഷേ…
ഒരു പക്ഷേയും ഇല്ല. നീ എന്റെ കൂടെ നിന്നാൽ മതി.
കിച്ച… അതുകൊണ്ട് മാത്രം കാര്യമായോ..
നീ വണ്ടിയെടുക്ക് ബാക്കിയെല്ലാം വരുന്നിടത് വച്ചു കാണാം. ഞാൻ അതും പറഞ്ഞ് ബൈക്കിന്റെ പുറകിലേക്ക് കയറി.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. വീടെത്തുന്നത് വരെ അവൻ ഒന്നും സംസാരിച്ചില്ല.