ഞാൻ അഭിരാമിയുടെ മുഖത്തേക് നോക്കാതെ തന്നെ അവൾക്കായി ഒരു പുഞ്ചിരി നൽകി. ആ ചിരിക് ലോകം കീഴടക്കിയവന്റെ അഹകാരം ഉണ്ടായിരുന്നു.
ഉച്ചക്ക് ഞാൻ അഭിരാമിക് മെസ്സേജയച്ചു. ബാങ്കിലാവുന്ന സമയങ്ങളിൽ ഞങ്ങൾ തമ്മിൽ പേഴ്സണൽ കാര്യങ്ങൾ പരസ്പരം മെസ്സേജുകൾ വഴിയാണ് സംസാരിച്ചിരുന്നത്. പണ്ട് കത്തുകളിലൂടെ പ്രണയം കയ്മറിയിരുന്ന കാമുകി കാമുകൻ മാരെ പോലെ ഞാനും ആ പ്രവർത്തിയിൽ വല്ലാത്തൊരു അനുഭൂതി കണ്ടെത്തിയിരുന്നു.
എന്താ ഇന്നത്തെ പ്ലാൻ… ഞാൻ ചോദിച്ചു.
കുറച്ച് കഴിഞ്ഞതും എനിക്കുള്ള റിപ്ലൈ വന്നു. ഞാൻ അത് എടുത്ത് നോക്കി.
ഏഴുമണി ആവുബോൾ ഫ്ലാറ്റിലേക്ക് വാ.. നമ്മുക്കൊരു എട്ട് മണിക്ക് മുൻപ് അവിടെ എത്താൻ തരത്തിൽ പോകാം. അവൾ മറുപടി തന്നു.
Mmm.. ശരി. അതേയ് നമ്മുക്ക് ഗിഫ്റ്റ് വല്ലതും കൊടുത്താലോ… ഞാൻ വീണ്ടും ചോദിച്ചു.
അതിനുള്ള മറുപടി ഞാൻ മുൻപ് പറഞ്ഞു. അതായിരുന്നു എനിക്കുള്ള മറുപടി.
Ok എന്ന വൈകിട്ട് കാണാം. ഞാൻ പിന്നെ വേറെയൊന്നും പറയാൻ പോയില്ല.
വൈകിട്ട് എനിക്ക് മുന്നേ അഭിരാമിയാണ് ബാങ്കിൽ നിന്നും ഇറങ്ങിയത്.
അതിനുമുൻപ് എനിക്ക് രണ്ട് മെസ്സേജുകൾ വന്നു.
ടൈം മറക്കണ്ട… ഞാൻ ഇറങ്ങണ്…
ഞാൻ ok എന്ന് അയച്ചു.
പിന്നീട് അതികം നേരം കളയാതെ ഞാനും ബാങ്കിൽ നിന്നും ഇറങ്ങി.
ഹോസ്റ്റലിൽ എത്തിയ ശേഷം ഒരു കുളി പാസ്സാക്കി. ശേഷം രമ്യ എനിക്ക് വേണ്ടി തന്ന മജന്ത കളർ ഷർട്ടും അതിലേക്ക് പറ്റിയ ഡാർക്ക് ബ്ലൂ ജീൻസും എടുത്തിട്ടു. നല്ല ഒരു കസവ് മുണ്ട് ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് ഞാൻ ചിന്തിച്ചു.
എല്ലാ പ്രാവശ്യവും ഒരാളുടെ ബൈക്ക് തന്നെ വാങ്ങുന്നത് ശരിയല്ലാത്തതുകൊണ്ട് ഇപ്രാവശ്യം ഞാൻ ഹോസ്റ്റലിൽ തന്നെയുള്ള മറ്റൊരാളുടെ ബുള്ളറ്റും എടുത്താണ് പോയത്.
ബുള്ളറ്റ് എന്നത് ഒരു വികാരം ആയതുകൊണ്ട് ഞാനാ ഡ്രൈവ് മാക്സിമം എൻജോയ് ചെയ്തു.
ബുള്ളറ്റിന്റെ കുടു കുടു എന്ന നെഞ്ചിടിപ്പും കേട്ട് കൊച്ചിയുടെ ഇരുൾ വീണ പത്തായിലൂടെ കടന്ന് പോകുബോൾ അഭിരാമിയുടെ മുഖം എന്റെ മനസ്സിലേക്ക് ഒരു കുളിർകാറ്റായി കടന്നുവന്നു.
ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ബൈക്ക് നിർത്തിയശേഷം ഞാൻ നേരെ അഭിരാമിയുടെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു.