കല്യാണത്തിന് എന്താച്ചാ ഇട്ടോ. പക്ഷേ നാളെ വരുബോ ഇത് ഇട്ട് വേണം നീ വരാൻ. കേട്ടോ… അവൾ എന്നെ ഭിഷണി പെടുത്തും പോലെ പറഞ്ഞു.
ഓ… മ്പ്രാ… ഞാൻ കളിയാക്കും പോലെ അവളെ നോക്കി കൈ കൂപ്പി കൊണ്ട് തലതാഴ്ത്തി.
അവൾ ചിരിച്ചും കൊണ്ട് എന്റെ തലക്കിട്ട് ഒന്ന് കിഴുക്കി.
എന്ന ശരിടാ കുറച്ച് തിരക്കുണ്ട് നാളെ കാണാം. അവൾ അതും പറഞ്ഞ് എന്നെ യാത്രയാക്കി.
എനിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അവൾ തന്ന കവറുമായി ഹോസ്റ്റലിലേക്ക് പോന്നു.
ഹോസ്റ്റലിൽ എത്തിയതും ഞാൻ രമ്യ തന്ന കവർ തുറന്ന് നോക്കി. അതിൽ ഒരു ഡാർക്ക് മജന്ത കളർ പ്ലെയിൻ ഷർട്ടായിരുന്നു.
ആഹാ.. എന്റെ കയ്യിൽ ഇല്ലാത്ത കളർ.
ഞാൻ അത് ഇട്ട് നോക്കി. അളവെടുത്ത് തയ്ച്ചതുപോലെ പെർഫെക്ട് ഫിറ്റ് എന്നൊക്കെ പറയുന്നത് ഇതിനെയാണ്. അതിൽ നിന്ന് തന്നെ രമ്യ എന്റെ ശരീരത്തെ നന്നായി ഒബ്സർവ് ചെയ്തിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി.
ഞാൻ അതെന്റെ ഷർട്ടുകളുടെ ഇടയിൽ ഹാങ്ങിത് വച്ചു.
രാത്രി അഭിരാമി വിളിച്ചപ്പോൾ ഷിർട്ടിന്റെ കാര്യം പറയാൻ ഒരു മടി. രമ്യ എനിക്ക് മാത്രം ഗിഫ്റ്റ് തന്നു എന്ന് പറയുബോൾ അഭിരാമികത് സങ്കടമാവുമോ എന്നു കരുതി ഞാൻ അത് അവളിൽ നിന്നും മനഃപൂർവം മറച്ചുവച്ചു.
പിറ്റേന്ന് ബാങ്കിൽ രാഹുലിന്റെ നേതൃത്വത്തിൽ തകൃതിയായ പിരിവ് തന്നെ നടന്നു.
എന്ത് വാങ്ങണം എന്ന ചർച്ച ചെയ്തുകൊണ്ടിരിക്കെ പല അഭിപ്രായങ്ങളും ഉയർന്നുവന്നു.
എന്നാൽ അവിടെയും അഭിരാമി മൗനം പാലിച്ചുനിന്നു.
അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്. ഞാനത് എടുത്ത് നോക്കി. അഭിരാമിയാണ്.
ഗോൾഡ് റിങ് കൊടുകാം എന്ന് പറ.
നമ്മുക്കൊരു ഗോൾഡ് റിങ് കൊടുകാം… ചർച്ച നടക്കുന്ന കൂട്ടത്തിലേക്ക് നോക്കി ഞാൻ വിളിച്ചുപറഞ്ഞു.
എന്നാൽ രാഹുലിനെ പോലുള്ളവർ അതിനെ നിഷ്പക്ഷമായി എതിർത്തു.
എന്നാലും ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. പ്രത്യേകിച്ച് അഭിരാമി പറഞ്ഞ ഒരു കാര്യം കൂടി ആയ സ്ഥിതിക്ക്. ഞാൻ അത് എന്ത് വില കൊടുത്തും നേടിയെടുക്കണം എന്ന വാശിയിലായിരുന്നു. അങ്ങനെ ഞാനത് ഭൂരിപക്ഷത്തെ കൂട്ടുപിടിച്ച് അത് ഉറപ്പിച്ചു.