തണൽ 2 [JK]

Posted by

ആഹാരം കഴിച്ചതിനുശേഷം പിന്നെയും പുറത്തിറങ്ങാൻ കഴിയാതെ നിമിഷങ്ങൾ നീണ്ടപ്പോൾ പിടിച്ച് നിൽക്കാൻ കഴിയാതെ ഞാൻ എന്റെ ഫോണെടുത്ത് അഭിരാമിക്ക് മെസ്സേജായച്ചു.

അഭി… നമ്മുക്ക് പോവാം… എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ട്.

എന്റെ മെസ്സേജ് അഭിരാമിയുടെ ഫോണിൽ ചലനം സൃഷ്ടിച്ചതും ആ കണ്ണുകൾ അവളുടെ ഫോണിലേക്ക് നീണ്ടു. ശേഷം എനിക്ക് നേരെയും. ആ അഞ്ജനമെഴുതിയ മിഴികൾ അൽപ നേരം എന്നിൽ തന്നെ തങ്ങിനിന്നു.

അൽപ സമയത്തിനുശേഷം ഞങ്ങൾ രമ്യയോടും വീട്ടുകാരോടും യാത്രപറഞ്ഞിറങ്ങി. അപ്പോഴേക്കും നീനുമോൾ പതിവ് പോലെ അഭിരാമിയുടെ തോളിൽ കിടന്ന് ഉറക്കം തുടങ്ങിയിരുന്നു.

അഭിരാമി അവളെ പുറകിലെ സീറ്റിൽ കിടത്തിയ ശേഷം ഫ്രണ്ട്സീറ്റിൽ വന്നിരുന്നു.

ഞാൻ പതിയെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.

കുറച്ച് ദൂരം എത്തിയിട്ടും അഭിരാമിയിൽ നിന്നും പ്രതികരണം ഒന്നും കേൾക്കുന്നില്ല.

എന്താണ് പറയാനുള്ളത് എന്ന് അവൾ തന്നോട് ചോദിക്കും എന്ന് ഞാൻ കരുതി. പക്ഷേ അത് ഉണ്ടായില്ല. എനി കാത്ത് നിൽക്കുന്നതിൽ അർഥമില്ല.

അഭി…. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ… ഞാൻ ഡ്രൈവ് ചെയുന്നതിന്റെ ഇടയിൽ തന്നെ കാര്യം അവതരിപ്പിച്ചു.

എന്നാൽ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട്. ആ മുഖത്ത് പ്രത്യകിച്ച് ഭവ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

കുറച്ച് നേരം കാറിനുള്ളിൽ മൗനം തളം കെട്ടി നിന്നു.

എന്നോട് അനുകമ്പ തോന്നിയിട്ടാണോ.. അൽപ നേരത്തെ മൗനം ഭേദിച്ചുകൊണ്ട് അവൾ എനിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

ഒരിക്കലും അല്ല.. ഞാൻ കാറ് റോഡരികിലേക്ക് ഒതുക്കി നിർത്തികൊണ്ട് അവളോട് പറഞ്ഞു. ശേഷം അവളെത്തനെ നോക്കിയിരുന്നു.

ചിലരൊക്കെ പറയുന്നത് പോലെ ഞാനൊരു സെക്കൻഹാൻഡാണ്. നിനക്ക് പറ്റിയാലും നിന്റെ വീട്ടുകാർക്ക് പറ്റണമെന്നില്ല. അത് പറയുബോഴും ആ മുഖത്ത് സ്ഥായിയായ ഭാവം തന്നെയായിരുന്നു.

നിന്നെ കെട്ടുന്നത് ഞാനാണ് അവരല്ല. ഞാനെരല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.

അപ്പോഴും ആ മുഖം മ്ലാനമായിതന്നെയിരുന്നു.

എനിയെന്തപ്രശ്നം…. നമ്മുക്ക് വേറെ കുഞ്ഞുണ്ടായാൽ എനിക്ക് നീനുവിനോടുള്ള ഇഷ്ടം പോവും എന്ന് വിചാരിച്ചിട്ടാണോ…. അവളുടെ ആ മുഖഭാവം കണ്ടതും ഞാൻ അവളോട് അടുത്ത ചോദ്യം ചോദിച്ചു.

അത് കേട്ടതും അവൾ എന്റെ മുഖത്തേക്ക് തറപ്പിച്ച് ഒന്ന് നോക്കി. ഞാൻ അങ്ങനെയൊന്നും ചിന്തിക്കുനെയില്ല എന്ന ഭാവത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *