“പറ എന്നാ ചെയ്യും?കടങ്ങളൊക്കെ തീർക്കണ്ടേ ? അന്നമ്മയ്ക്ക് തിരിച്ചു പോകണ്ടേ? അതിന് എന്തോരം പൈസാ ആകും? പിന്നെ ഇവനും എന്തേലും ചെയ്യണ്ടേ? എന്നാ ചെയ്യും പൈസാ ഇല്ലാതെ..ഞാൻ നോക്കീട്ട് ഇതല്ലാതെ വേറെ ഒരു വഴീം കണ്ടില്ല..ഞാനും കൊച്ചും ഒരു വീഡിയോ ഒണ്ടാക്കി …അത് നല്ല ഏക്കവൊള്ള ഒരു പാർട്ടിക്ക് സബ്മിറ്റ് ചെയ്തു …ഇത്രേം ക്യാഷും വന്നു… ഞാൻ ചെയ്തത് കണ്ണംതിരിവാണേൽ നിങ്ങള് എന്നെ എന്നാ വേണേൽ ചെയ്യ്..ഞാനതങ്ങ് രണ്ടു കയ്യും നീട്ടീം സ്വീകരിക്കും…”
അന്നമ്മ ദയനീയമായി ആനിയെ നോക്കി. അവരെല്ലാവരുംഎമിലിയേയും. എമിലി എന്തോ ആലോചനയ്ക്കുകീഴ്പ്പെട്ടത് പോലെ തോന്നി. ആലോചന കഴിഞ്ഞ് എമിലി ആനിയെ നോക്കി.എമിലി പറയാൻ പോകുന്നതെന്താണെന്നറിയാൻ എല്ലാവരും ഉത്ക്കണ്ഠയോടെ കാത്തിരുന്നു.
“ആനി…”
എമിലി പറഞ്ഞു.
“കല്യാണം കഴിഞ്ഞ ഒട്ടുമിക്ക പെണ്ണുങ്ങക്കും എപ്പോഴും ജീവിതാന്ത്യം വരെ ഒരു ശത്രുവുള്ളത് നാത്തൂന്മാരാ …അവരുണ്ടാകുന്ന വഴക്കും അലമ്പും ഏഷണീം ഒന്നും ഒരുമാതിരിപ്പെട്ട പെണ്ണുങ്ങക്കും താങ്ങാൻ പറ്റുകേല…എന്നാൽ നീ…”
എമിലിയുടെ കണ്ണുകളിൽ ഈറനണിഞ്ഞു.
“ഞാൻ ഓർക്കുവാരുന്നു…”
എമിലി തുടർന്നു.
“ഞാൻ നിങ്ങടെ വീട്ടിൽ തോമാച്ചായന്റെ കൈയും പിടിച്ച് വന്ന ആ ദിവസം തന്നെ നീ എന്നോട് പറഞ്ഞ ഒരു വാചകം… “എനിക്ക് ഒരു നാത്തൂനെയല്ല അമ്മയേയാ വേണ്ടീത്..ഞാൻ അങ്ങനെയേ കാണൂ കേട്ടോ..എന്ന് … ഞാനത് ഇപ്പഴും ഓർക്കുന്നുണ്ട് ആനി ..അന്ന് ഞാൻ കരീതിയെ പുതുമോടിയ്ക്ക് എല്ലാരും പറയുന്നപോലെ ഭയങ്കര ഒലിപ്പീര് ഡയലോഗ് ആണെന്നാ..പക്ഷെ അന്നേ ദിവസം മുതൽ ഈ നിമിഷം വരേം നീ …”പൂർത്തിയാക്കാനാവാതെ എമിലി കരഞ്ഞപ്പോൾ ആനിയവളെ ചേർത്ത് പിടിച്ചു
‘”‘എന്തായിത് ചേച്ചീ …. ഡാ … മമ്മിക്കൊരെണ്ണം കൂടി ഒഴിച്ചേ .ഒന്ന് റിലാക്സ് ആവട്ടെ |”””‘
“എപ്പഴും ഞങ്ങടെ കൂടെ നിക്കാൻ ഒരു താങ്ങും തണലും ഒക്കെയായി നീ മാത്രവല്ലേ ഉണ്ടായിട്ടുള്ളൂ…”
ആനിയും കണ്ണുകൾ തുടച്ചു.
അന്നമ്മയേയും കറിയാച്ചനെയും ഒക്കെ ആ അന്തരീക്ഷം സ്പർശിച്ചു.
“എന്നിട്ടാ വീഡിയോ എവിടെ?”
അന്നമ്മ അന്തരീക്ഷത്തിന്റെ കനം കുറയ്ക്കാൻ ചോദിച്ചു.
“അത് നീ കാണണ്ട,”
കറിയാച്ചൻ പറഞ്ഞു.
“പോ ചേട്ടായീ…”
അവൾചിണുങ്ങി.